പാലാ: പാലാ നഗരസഭ രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയായതിനോടനുബന്ധിച്ച് പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. സെമിനാർ, സംസ്കാരിക സമ്മേളനം, സാംസ്കാരിക റാലി, ചിത്രപ്രദർശനം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക രാഷ്ട്രിയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഇതോടനനുബന്ധിച്ച് നഗരസഭാ കോൺഫ്രൻസ് ഹാളിൽ സ്വാഗതസംഘം യോഗം ചേർന്നു. ആന്റോ ജോസ് പടിഞ്ഞാറെക്കര (ജനറൽ കൺവീനർ), സിജി പ്രസാദ് (ജോയിന്റ് കൺവീനർ), അഡ്വ. ബിനു പുളിക്കകണ്ടം, പ്രൊഫ. സതിഷ് ചൊള്ളാനി (വൈസ് ചെയർമാൻമാർ), കോ-ഓർഡിനേറ്ററായി ബിജു പാലുപ്പടവനേയും തെരഞ്ഞടുത്തു.
പരിപാടികളുടെ വിജയത്തിനായി കൗൺസിലർമാർ, മുനിസിപ്പൽ ജീവനക്കാർ, സ്കൂൾ-കോളേജ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രിയ-സാമൂഹ്യ-സംസ്കാരിക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട 101 അംഗ കമ്മറ്റി രൂപികരിച്ചു.
Also Read » ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം ജനുവരി 29 ന് തക്കലയിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.