രാമപുരം ഉപജില്ല സ്കൂൾ കലോത്സവ വേദിയ്ക്കായി സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂൾ ഒരുങ്ങി; കലോത്സവത്തിന് മുന്നോടിയായി വിളംബര ജാഥ നടത്തി

Avatar
M R Raju Ramapuram | 11-11-2022

1678-1668179163-img-20221111-193928

നവംബർ 14 ന് നടക്കുന്ന രാമപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന് മുന്നോടിയായി കലോത്സവ വേദിയായ രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുക്കുന്ന രാമപുരം ടൗണിലേയ്ക്കുള്ള വിളംബര ജാഥ സ്കൂൾ അങ്കണത്തിൽ മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

രാമപുരം: രാമപുരം ഉപജില്ല സ്കൂൾ കലോത്സവ വേദിയ്ക്കായി രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. നവംബർ 14 ന് കലോത്സവത്തിന് തിരിതെളിയും. നവംബർ 14, 15, 16 എന്നീ ദിവസങ്ങളിലാണ് കലോത്സവം നടക്കുന്നത്. യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 63 ൽപ്പരം വിദ്യാലയങ്ങളിൽ നിന്നും രണ്ടായിരത്തിലധികം കുട്ടികൾ കലാ മാമാങ്കത്തിൽ മാറ്റുരയ്ക്കും.

1678-1668177833-img-20221111-193825


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിവിധ സ്റ്റേജുകളിലാണ് മത്സരം നടക്കുന്നത്. കലോത്സവത്തിന് മുന്നോടിയായി സ്കൂൾ അങ്കണത്തിൽ നിന്നും രാമപുരം ടൗണിലേയ്ക്ക് കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത വിളംബര ജാഥ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

യൂണിഫോം അണിഞ്ഞ സ്കൂളിലെ എൻ സി സി കേഡറ്റുകളും അണിനിരന്ന വിളംബര ജാഥയിൽ ബാന്റ് മേളങ്ങളും ജാഥയ്ക്ക് കൊഴുപ്പേകി. അദ്ധ്യാപകരും കുട്ടികളുമടക്കം എണ്ണൂറോളം ആളുകൾ വിളംബര ജാഥയിൽ പങ്കെടുത്തു.

1678-1668177958-18-01-34-1627-1667644241-img-20221105-wa0001

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, കലോത്സവ ജനറൽ കൺവീനറായ സ്കൂൾ പ്രിൻസിപ്പാൾ സിജി സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ് മാസ്റ്റർ സാബു തോമസ്, ഉപജില്ലാ എ ഇ ഒ ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ജോമോൻ പറമ്പിത്തടം, വാർഡ് മെമ്പർ മനോജ് ചീങ്കല്ലേൽ, പി റ്റി എ പ്രസിഡന്റ് സിബി എം ജെ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.


Also Read » നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - കേരള ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ


Also Read » അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ധ്യാനത്തിന് തുടക്കമായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.66 MB / This page was generated in 0.0450 seconds.