കുറവിലങ്ങാട്: മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടും
പ്രതിമ സ്ഥാപിക്കാൻ സാധിക്കാതെ അദ്ദേഹത്തെ സർക്കാർ അപമാനിക്കുന്നു. കൂടാതെ ഇതിനായി സ്ഥലം കണ്ടെത്തുവാൻ കോട്ടയം ജില്ലാ ഭരണകൂടത്തിനോ, സംസ്കാരിക വകുപ്പിനോ സാധിച്ചിരുന്നില്ല.
അവസാനം ഉഴവൂരിൽ ഡോ. കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരകം നിർമ്മിക്കാൻ അനുമതിയും അംഗീകാരവും അനുവാദവും നൽകിയ ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ഭരണസമിതി പ്രതിമ സ്ഥാപിക്കാൻ സ്ഥലം വിട്ടുകൊടുക്കാൻ സമ്മതമാണെന്നുള്ള കത്ത് ജില്ലാ ഭരണകൂടത്തിനും, ഉഴവുർ ഗ്രാമപഞ്ചായത്ത് അധികൃതർക്കും, സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും രേഖാമൂലം അറിയിച്ചതിന് ശേഷം പ്രതിമാ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു.
ഈ നടപടികൾ അട്ടിമറിക്കാനുള്ള നീക്കവും, പ്രതിമാ സ്ഥാപിക്കൽ അനന്തമായി നീട്ടുവാനും ഉഴവുർ ഗ്രാമപഞ്ചായത്ത് ഭരണസമിതി നീങ്ങുന്നതായാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.