കിഴതിരിയിലും സമീപ പ്രദേശങ്ങളിലും വ്യാജമദ്യ വില്പ്പന - മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം

Avatar
വിശ്വൻ രാമപുരം | 10-11-2022

1666-1668036650-liqour

Archive Image

രാമപുരം: വ്യാജമദ്യ വില്‍പ്പന മൂലം കിഴതിരി, തോട്ടംകവല എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ വലയുന്നു. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ഇവിടെ മദ്യപാനികളുടെ വിളയാട്ടമാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കിഴതിരി സ്‌കൂളിലെ ചില്ലുകള്‍ മദ്യപാന സംഘം അടിച്ച് തകര്‍ത്തിരുന്നു. കിഴതിരി സ്‌കൂളില്‍ അക്രമണം നടത്തിയവരെ ഇതുവരെ അധികൃതര്‍ പിടികൂടിയിട്ടില്ല.

ഈ പ്രദേശങ്ങളില്‍ ഇടക്കിടയ്ക്ക് മദ്യപാനികള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ ഒരു യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മദ്യപാന സംഘങ്ങളെ നിയന്ത്രിക്കുവാന്‍ അധികൃതര്‍ ഭലപ്രദമായ യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ പ്രദേശത്തെ ജനങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മദ്യം ആവശ്യമുള്ളവര്‍ വില്‍പ്പനക്കാരനെ ഫോണില്‍ വിളിക്കുമ്പോള്‍ മദ്യം വീട്ടില്‍ എത്തിച്ച് കൊടുക്കുന്ന സംഘങ്ങളാണ് കിഴതിരിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ മദ്യം എത്തിച്ച് നല്‍കുന്നവര്‍ റബ്ബറിന് ചുവട്ടിലെ പിണ്ടിപ്പാല്‍ മോഷണം നടത്താറുണ്ട്. കഴിഞ്ഞ ദിവസം മോഷണം നടത്തിയവരെ ഉടമ കയ്യോടെ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കിഴതിരിയില്‍ എക്‌സൈസ് സംഘം മദ്യവില്‍പ്പനക്കാരന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഒരു ബക്കറ്റ് നിറയെ മദ്യം പിടികൂടിയിട്ടും കേസ് എടുക്കാതെ ഒതുക്കി തീര്‍ത്തെന്ന് നാട്ടുകാര്‍ പറയുന്നു.

അനധികൃത മദ്യവില്‍പ്പനക്കാരെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.


Also Read » രാമപുരം പോലീസ് സ്റ്റേഷന് സമീപം കെട്ടിടം വാടകക്ക്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.62 MB / This page was generated in 0.0255 seconds.