മരങ്ങാട്ടുപിള്ളി: അസുഖ ബാധിതയായി കഴിഞ്ഞിരുന്ന മരങ്ങാട്ടുപള്ളി നെടുമ്പാറയിൽ സുരേഷിന്റെ മകൾ ഗോപിക മോൾക്ക് ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ പണികഴിപ്പിക്കുന്ന വീടിന്റെ കട്ടിള വെയ്പ്പ് നടത്തി. മരങ്ങാട്ടുപള്ളി സെന്റ് തോമസ് എച്ച് എസ് മാനേജരും, സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് വികാരിയുമായ റവ. ഫാദർ ജോസഫ് ഞാറക്കാട്ടിലിന്റെ ആശീർവദത്തോടെ അഡ്വ. മോൻസ് ജോസഫ് എം എൽ എ കട്ടിള വയ്പ്പ് നിർവഹിച്ചു.
മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ്, ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ, വാർഡ് മെമ്പർ ബെനറ്റ് പി മാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സി എ, അദ്ധ്യാപകരായ അനീഷ്, സോണിയ, സിസ്റ്റർ അനുപമ, ബി ആർ സിയിലെ മിനി, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശരത് ശശി എന്നിവർ ആശംസകൾ അർപ്പിച്ചു.
മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്തിലെ ആനാപ്പള്ളിയിൽ നാണുവിന്റെ മകൻ കുവൈറ്റിൽ ജോലി ചെയ്യുന്ന ശങ്കർ ലാലും, മലയാളി അസ്സോസിയേഷനുമായി ചേർന്ന് സമാഹരിച്ച തുകയും പ്രസ്തുത യോഗത്തിൽ കൈമാറി. ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, ജോയ് മയിലംവേലി, പ്രസാദ് എം, കെ പി വിനോദ്, അസറുദ്ദിൻ, രാജപ്പൻ വെണ്ണമറ്റം, ബിന്റു തോമസ്, ബിജി സനീഷ്, ശ്രുതി സന്തോഷ്, സിൻജാ ഷാജി, ലൈല ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
2017 ൽ നാല് ഭവനങ്ങൾ നിർമ്മിച്ച ഒരുമ ചാരിറ്റബിൾ സൊസൈറ്റി വൈക്കം, ഉഴവൂർ, കുറവിലങ്ങാട് ഗവൺമെന്റ് ഹോസ്പിറ്റലുകളിലും, വഴിയോരങ്ങളിലും എല്ലാ ദിവസവും വൈകുംന്നേരം ഭക്ഷണം നൽകുന്നു. കൂടാതെ 25 നിർധന കുടുംബങ്ങളിലെ കുട്ടികളുടെ പൂർണ്ണ വിദ്യാഭ്യാസ ചിലവ്, 30 രോഗികൾക്ക് മാസം തോറും ചികിത്സാ സഹായം, നിർധന രോഗികൾക്ക് വേണ്ടി ആംബുലൻസ് സേവനം എന്നിവയും നടത്തി വരുന്നു.
Also Read » കാർഷിക മേഖലക്കും സംരഭകർക്കും പ്രതീക്ഷ നൽകുന്ന ബജറ്റ്: യൂത്ത്ഫ്രണ്ട് (എം)
Also Read » ഇനി തലസ്ഥാനത്തേക്കും അതിവേഗ എ സി യാത്ര ചെയ്യാം; പാലാ-തിരുവനന്തപുരം ലോഫ്ലോർ വോൾവോ എ സി ബസ് നാളെ മുതൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.