കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂളിൽ മിഷൻ ഞായർ ആചരണം നടത്തി. സൺഡേ സ്കൂളിലെ റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസുകളുടെ നേതൃത്വത്തിൽ കാർഷികോൽപ്പന്നങ്ങൾ, പച്ചക്കറികൾ, പലഹാരങ്ങൾ എന്നിവ സമാഹരിച്ചു. പാരിഷ് ഹാളിൽ വച്ച് നടന്ന കാർഷികോൽപ്പന്നങ്ങളുടെ ലേലം വിളിയിൽ വിദ്യാർത്ഥികൾ വളരെ ആവേശപൂർവ്വം പങ്കെടുത്തു.
സൺഡേ സ്കൂൾ കുട്ടികളുടെ സഹകരണവും അധ്യാപകരുടെ പ്രോത്സാഹനവും മിഷൻ ഞായർ ലേലം വിളി വൻ വിജയമാക്കി. ഇപ്രകാരം ലേലം വിളിച്ചുകിട്ടുന്ന സംഭാവന മിഷൻ പ്രദേശത്തെ സഹായിക്കുന്നതിനുവേണ്ടി നൽകുന്നതാണ്. വികാരി ഫാ. സ്കറിയ വേകത്താനം, ഹെഡ് മാസ്റ്റർ സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട്, ജെസ്ന കല്ലാച്ചേരിൽ, ജിയാ കൂറ്റക്കാവിൽ, എമ്മാനുവൽ കോഴിക്കോട്ട് ഡെന്നി മുണ്ടിയാവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » പാലാ കോടതി സമുച്ചയത്തിൽ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Also Read » ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം ജനുവരി 29 ന് തക്കലയിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.