തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ 2023 മാർച്ച് 13 മുതൽ 30 വരെ നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗത്തിൽ തീരുമാനം. ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ (ഡിജിഇ) ജീവൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലെ ഈ തീരുമാനം ഗവൺമെന്റിനോട് ശുപാർശ ചെയ്യും.
മാർച്ച് 13 (ഒന്നാം ഭാഷ), മാർച്ച് 15 (ഇംഗ്ലീഷ്), മാർച്ച് 17(ഹിന്ദി), മാർച്ച് 20 (സോഷ്യൽ സയൻസ്), മാർച്ച് 22 (കെമിസ്ട്രി), മാർച്ച് 24 (ബയോളജി), മാർച്ച് 27(കണക്ക്), മാർച്ച് 29 (ഫിസിക്സ്), മാർച്ച് 30 (രണ്ടാം ഭാഷ) എന്നീ ക്രമത്തിലാണ് എസ്എസ്എൽസി പരീക്ഷ.
പ്ലസ് ടൂ പരീക്ഷ മാർച്ച് 13 (സോഷ്യോളജി/ആന്ത്രോപോളജി...), മാർപ്പ് 15 (കെമിസ്ട്രി/ ഹിസ്റ്ററി...), മാർച്ച് 17 (കണക്ക് / പാർട്ട് III ലാംഗ്വേജ്...), മാർച്ച് 20 (ഫിസിക്സ്/ ഇക്കണോമിക്‌സ്...), മാർച്ച് 22 (ജ്യോഗ്രഫി / മ്യൂസിക്...), മാർച്ച് 24 (ബയോളജി/ഇലക്ട്രോണിക്സ്/ പൊളിറ്റിക്കൽ സയൻസ്...), മാർച്ച് 27 (പാർട്ട് വൺ ഇംഗ്ലീഷ്), മാർച്ച് 29 (പാർട്ട് II രണ്ടാം ഭാഷ / കമ്പ്യൂട്ടർ സയൻസ് IT), മാർച് 30 (ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ് / ഫിലോസഫി) എന്നീ ക്രമത്തിലുമാണ് ക്യുഐപി യോഗം ശുപാർശ ചെയ്തത്.
എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും പ്ലസ് ടു പരീക്ഷ രാവിലെയും നടത്തും. പ്ലസ് വൺ പരീക്ഷകളും ഇതോടൊപ്പം നടത്താനാണ് ശുപാർശ ചെയ്തിരിക്കുന്നത്. 200 പ്രവൃത്തി ദിനങ്ങൾ തികയ്ക്കാനായി ഡിസംബർ 3 ശനിയാഴ്ച പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള തീരുമാനം, ആഴ്ചയിലെ ആറാം പ്രവൃത്തി ദിനമായതിനാൽ പുന:പരിശോധിക്കുന്നതാണ്.
നവംബർ 17ന് ഓഫ് ലൈനിൽ ചേരുന്ന ക്യുഐപി യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യും.
Also Read » കോയമ്പത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; പ്രഖ്യാപനം മക്കൾ നീതി മയ്യം യോഗത്തിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.