കുറുപ്പന്തറ: ഓമല്ലൂർ സെന്റ് തോമസ് കാത്തലിക് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. മിഷൻ വെൽനസ് ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ സന്നദ്ധ സംഘടനകൾ ആരോഗ്യ സേവനങ്ങൾ പ്രാദേശികമായി ഏറ്റെടുക്കണമെന്ന ഓമല്ലൂർ സബ് സെന്റർ ഏകോപന സമിതി യോഗ തീരുമാനപ്രകാരമാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കുറുപ്പന്തറ ക്നാനായ കത്തോലിക്ക പള്ളി വികാരിയും അസ്സോസിയേഷൻ രക്ഷാധികാരിയുമായ ഫാദർ ജേക്കബ് മുല്ലൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അസ്സോസിയേഷൻ പ്രസിഡന്റ് രാജൻ ജോൺ ചെമ്പകത്തടം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്‌റ്റ്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചാക്കോ മത്തായി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി മാത്യു, സെക്രട്ടറി ഷാജി പി എം പറച്ചുടലയിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു മോൻ ബി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ആരോഗ്യ സെമിനാറിൽ കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. അനൂപ ലൂക്കാസ്, കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ജേക്കബ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ സി എം എന്നിവർ വിഷയാവതരണം നടത്തി.
ഡോ. ജേക്കബ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ സി എം എന്നിവരുടെ നേതൃത്വത്തിൽ നേഴ്സിംഗ് ഓഫീസർ ലിസി വർഗ്ഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു തോമസ്, ബി ഷിബുമോൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി എ അനുശ്രീ, എംഎൽഎസ്പിമാരായ ധന്യ വി സുകുമാർ, ജ്യോതിലക്ഷ്മി ആർ, ആശാ പ്രവർത്തകരായ ആൻസി മാത്യു, ഷാനി കെ തോമസ്, മിനി കുമാരൻ, സജിനി ശിവൻ കുട്ടി, അജിത റ്റി എസ് എന്നിവർ അടങ്ങുന്ന കുറുപ്പന്തറ കുടുംബാരോഗ്യ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ നടന്ന ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പിൽ 126 പേർ പങ്കെടുത്തു.
36 പേരെ തുടർ പരിശോധനയ്ക്കും ചികിത്സക്കുമായി റഫർ ചെയ്തു. ഇവർക്ക് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് തുടർ സേവനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.