കുറവിലങ്ങാട്: ജലസേചന വകുപ്പിന്റെ ജലജീവൻ കുടിവെള്ള പദ്ധതികൾക്കായി ഉഴവൂർ ടൗണിൽ പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാ മാതൃക റോഡിന്റെ ഇരുവശവും ജലസേചന വകുപ്പ് കുത്തിപൊളിച്ച് വാഹനയാത്രകാർക്കും, കാൽനടയാത്രക്കാർക്കും ദുരന്തം സമ്മാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാൻ ജലസേചന വകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല.
കഴിഞ്ഞ നവംബർ മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉഴവൂരിൽ ലൈബ്രറി ഉദ്ഘാടനത്തിന് എത്തുന്നതിന് മുമ്പ് റോഡ് നെടുകെ കുത്തിപ്പൊളിച്ചത് പരിഹരിക്കാൻ നടപടികൾ വേണമെന്ന് പൊതുമരാമത്ത് വകുപ്പ് രേഖാമൂലം കടുത്തുരുത്തി ജലസേചന വകുപ്പ് ഡിവിഷൻ എൻജിനീയർക്ക് കത്ത് കൊടുത്തിരുന്നു.
ഇക്കാര്യം നടപ്പാക്കാൻ ജലസേചന വകുപ്പ് തയ്യാറാകാത്തത് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെ ഇടയിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് റോഡ് കുത്തിപ്പൊളിക്കാൻ അനുമതി നൽകിയവർക്കെതിരെയും കുത്തിപൊളിച്ചവർക്കെതിരെയും ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു.
Also Read » ഡൽഹിയിൽ 18കാരനെ കുത്തിക്കൊന്നു; പ്രായപൂർത്തിയാകാത്ത 8 പേർക്കെതിരെ കേസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.