പാലാ: വർദ്ധിച്ചു വരുന്ന വൃക്ക രോഗികളുടെ ആവശ്യം പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വിദഗ്ദ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിലേക്കായി സർക്കാർ മേഖലയിൽ മെഡിക്കൽ കോളജിനു പുറമെ ജനറൽ ആശുപത്രികളിൽ കൂടി നെഫ്രോളജിസ്റ്റുകളെ കൂടി നിയമിച്ച് വൃക്കരോഗ ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പിനോട് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.
പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ കെ എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഡയാലിസിസ് കിറ്റ് വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി നെഫ്രോളജി വിഭാഗത്തിനും നൂറിൽ പരം രോഗികൾക്കും ആശുപത്രിയിൽ നടന്ന ചടങ്ങിൽ വച്ച് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ഡോ. ഷമ്മി രാജൻ, പ്രൊഫ. ലോപ്പസ് മാത്യു, സിബി തോട്ടുപുറം, ഡോ. പി എസ് ശബരീനാഥ്, ഡോ. സോളി മാത്യു, ഡോ. എം അരുൺ, ഡോ. പി ആർ രാജേഷ്, ബിജി ജോജോ, ജയ്സൺ മാന്തോട്ടം, ബിജു പാലൂപടവൻ എന്നിവർ പ്രസംഗിച്ചു.
Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.