മറവൻതുരുത്ത്: വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ കേര കൈരളി വന്ദനവും സൗജന്യ തെങ്ങിൻ തൈകളുടെ വിതരണവും നടത്തി.
കേരളത്തിൽ ആദ്യമായി കേരള പിറവി ദിനം ആയ നവംബർ 1ന് ഒരേ സമയം രാവിലെ 8.30 ന് കമ്പനി ഓഹരി ഉടമകളും ഗ്രീൻ ലീഫ് സഹകാരികളും ചേർന്ന് 10001തെങ്ങ് തൈകൾ അവരവരുടെ പുരയിടത്തിൽ നട്ടു പിടിപ്പിച്ച പദ്ധതിയാണ് കേര കൈരളി വന്ദനം.
പരിപാടിയുടെ ഔപചാരികമായ ഉദ് ഘാടനം കേരളപ്പിറവി ദിനമായ നവംബർ 1ന് രാവിലെ 8.30 ന് മറവന്തുരുത്ത് പഞ്ചായത്ത് അഞ്ചാം വാർഡിലെ മേപ്പറമ്പത്ത് ദേവി ക്ഷേത്രത്തിന്റെ പുരയിടത്തിൽ തെങ്ങിൻതൈ നട്ടു കൊണ്ട് കടുത്തുരുത്തി എം എൽ എ അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. കമ്പനി ചീഫ് പ്രൊമോട്ടർ അഡ്വ. പി ഐ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
151 കർഷകർക്കുള്ള സൗജന്യ തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ നിർവഹിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി പ്രതാപൻ, വാർഡ് മെമ്പർ സി സുരേഷ് കുമാർ, കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ രാധിക ദേവി, കെ എസ് അനിൽ കുമാർ, ചന്ദ്ര ബോസ്, അജിത് ആർ.മൂലയിൽ, കമ്പനി ചെയർമാൻ ബിജുമോൻ ഡയറക്ടർ, കെ സി നവീന്ദ്രലാൽ, മാനേജിങ് ഡയറക്ടർ പി പി പ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.