പാലാ: ഒമാനിലേക്ക് മനുഷ്യക്കടത്ത്
ഇടുക്കി സ്വദേശിയായ യുവാവ് പോലീസിന്റെ പിടിയിലായി. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ മനോജ് (മണിക്കുട്ടൻ - 39)
ആണ് പാലാ പോലീസിന്റെ പിടിയിലായത്.
പാലാ സ്വദേശിനിയായ യുവതിയെ 2022 ജനുവരി മാസം ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ഓമാനിൽ എത്തിച്ചു. എന്നാൽ പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയച്ചു. കൂടാതെ തിരിച്ച് നാട്ടിലേക്ക് പോരാൻ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പാലാ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയുമായിരുന്നു.
ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തികിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്ക് കോട്ടയം ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ ആയി നിരവധി മോഷണക്കേസുകൾ ഉണ്ട്.
ഇയാൾ കഴിഞ്ഞ ഒൻപത് വർഷമായി പാലാ ഇടപ്പാടിയിൽ ഉള്ള ഒരു വീട് വാടകയ്ക്ക് എടുത്ത് അയർക്കുന്നം സ്വദേശിയായ ഒരു സ്ത്രീയുടെ കൂടെ താമസിച്ച് വരികയാണ്. പ്രതികൾ സോഷ്യൽ മീഡിയ വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സൗജന്യമായി ജോലി സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഫോൺ നമ്പർ കരസ്ഥമാക്കും.
ഒറിജിനൽ ജോബ് വിസ ആണെന്നും നല്ല ജോലി ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഗൾഫിൽ ഉള്ള ഏതേലും ആളുകളുടെ വീട്ടിൽ വീട്ടുജോലിക്ക് എത്തിച്ച് അവരിൽ നിന്നും പ്രതിഫലം ഓരോ ആളുകളുടെയും പേരിൽ വാങ്ങിച്ചെടുക്കും. ഇങ്ങനെ പ്രതികൾ മനുഷ്യക്കടത്ത് നടത്തി അമിതലാഭം ഉണ്ടാക്കുകയും ചെയ്തു വരികയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ നിന്നും വിസിറ്റിങ്ങ് വിസയിൽ ആണ് ആളുകളെ കൊണ്ട് പോകുന്നത്. ഇരകളായ വ്യക്തികൾക്ക് തിരിച്ച് പോരുന്നതിന് പൈസ മുടക്കി വാങ്ങുന്ന ആളുകളുടെ ഔദാര്യം കൊണ്ട് മാത്രമേ കഴിയുകയുള്ളൂ. കേസിലെ രണ്ടാം പ്രതിയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളെക്കുറിച്ചും ഇനിയും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണെന്ന് പാലാ എസ്എച്ച്ഒ കെ പി ടോംസൺ അറിയിച്ചു.
പാലാ പോലീസ് എസ്എച്ച്ഒ കെ പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർമാർ ഷാജി സെബാസ്റ്റ്യൻ, നടരാജൻ ചെട്ടിയാർ, സിവിൽ പോലീസ് ഓഫീസർമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read » പൊലീസിന്റെ വയർലെസ് സെറ്റ് നിലത്തെറിഞ്ഞുടച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
Also Read » ലോൺ ആപ്പുകളും, 72 വെബ്സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.