ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവും പലവ്യഞ്ജന - പച്ചക്കറി കിറ്റും നൽകി

Avatar
M R Raju Ramapuram | 05-11-2022

1631-1667665710-img-20221105-wa0062

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർദ്ധനാവസ്ഥയിൽ കഴിയുന്ന അഞ്ച് കുടുംബങ്ങളിലെ രോഗികൾക്ക് ചികിത്സാ സഹായവും പലവ്യഞ്ജന - പച്ചക്കറി കിറ്റും നൽകി. നട്ടെല്ലിന് ക്ഷതം സംഭവിച്ച് നാല് വർഷമായി കിടപ്പിലായ തലയോലപ്പറമ്പ് നടുത്തറയിൽ രതീഷിനും, ഒന്നര വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തികൊണ്ടിരിക്കുന്ന ക്യാൻസർ ബാധിതയായ പയസ്മൗണ്ട് കല്ലിടുക്കിയിൽ ലീലാ ചന്ദ്രനും, തുടർച്ചയായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന മാഞ്ഞൂർ ഇരവിമംഗലം പ്രസാദ്‌ പി എസ്സിനും, കിഡ്നി രോഗവും, ഷുഗറും പിടിപെട്ടതിനെ തുടർന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റപ്പെട്ട ഇലയ്ക്കാട് പരിയാത്ത് ഷാജി മാത്യുവിനും, വാഹനാപകടത്തിൽപ്പെട്ട് വർഷങ്ങളായി കിടപ്പിലായ ചന്ദ്രൻ കാഞ്ഞിരത്തിങ്കലിനും ആണ് ഒരുമ ചികിത്സാ സഹായം നൽകിയത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1631-1667665655-img-20221105-214544

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതായ ഈ കുടുംബങ്ങളിൽ എത്തി ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ കെ, ഉഴവൂർ മൂവർ സംഘം വ്യാപാരി അനിൽ ആറുകാക്കൽ, ഒരുമയുടെ പ്രവർത്തകരായ ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, ജോയ് മയിലംവേലി, ബിജി സനീഷ്, ബിന്റു തോമസ്, സിൻജാ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് സഹായങ്ങൾ കൈമാറിയത്.


Also Read » എൻസിസി ദിനാചരണത്തിന്റെ ഭാഗമായി നിർദ്ധന രോഗികൾക്ക് സഹായധനം നൽകി.


Also Read » ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായി നടപടി ആരംഭിച്ചു; കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് വേണ്ട സഹായവും ലഭ്യമാക്കും: ജോസ് കെ മാണി എം പിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2198 seconds.