കടപ്ലാമറ്റം: കടപ്ലാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ പാളയം ബ്രാഞ്ചിനുവേണ്ടി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (6-11-2022) ഞായർ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാളയത്ത് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. 2003 ൽ കിഴക്കേ മാറിയിടം ഭാഗത്ത് വാടക കെട്ടിടത്തിൽ ആരംഭിച്ച ബ്രാഞ്ചിനുവേണ്ടി അവിടെ സ്വന്തമായി വാങ്ങിയ സ്ഥലത്ത് പുതിയ മന്ദിരം നിർമ്മിക്കുകയായിരുന്നു.
എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ ബ്രാഞ്ച് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പ്രസിഡണ്ട്
സലി കെ കെ കറ്റിയാനിയേലിന്റെ അദ്ധ്യക്ഷതയിൽ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിക്കും. എം എൽ എ മോൻസ് ജോസഫ് മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമല ജിമ്മി വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യും.
1947ൽ ഗ്രാമോദ്ധാരണ സഹകരണ സംഘമായി പ്രവർത്തനം ആരംഭിച്ച ബാങ്ക് 1982 ൽ ബാങ്കായി ഉയർത്തപ്പെടുകയും പാളയം മാറിയിടം എന്നിവിടങ്ങളിൽ രണ്ടു ബ്രാഞ്ചുകൾ സ്ഥാപിക്കുകയും ചെയ്തു. കുറെ കാലങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ആഭിമുഖ്യത്തിൽ നീതി മെഡിക്കൽ സ്റ്റോർ, വളം ഡിപ്പൊ എന്നിവയും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസിഡണ്ട് സലി കെ കെ കറ്റിയാനിയേൽ, സെക്രട്ടറി ജോസഫ് സൈമൺ എന്നിവർ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.