എയ്ഡഡ് മേഖലയിലെ സംവരണത്തിനായി ശക്തമായ പോരാട്ടം നടത്തും: പ്രവീൺ വി ജയിംസ്

Avatar
M R Raju Ramapuram | 05-11-2022

1624-1667612248-img-20221101-wa0164

എയ്ഡഡ് മേഖലയിലെ സംവരണത്തിനും, ഭൂമിയുടെ വിഷയങ്ങൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി - പട്ടിക വർഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നവംബർ 21ന് കോട്ടയത്ത് നടക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിന്റെ വിജയത്തിനായി ചേർന്ന മീനച്ചിൽ താലൂക്ക് സംഘാടക സമിതി രൂപീകരണ യോഗം സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജയിംസ് ഉദ്ഘാടനം ചെയ്യുന്നു.

പാല: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിനായി ശക്തമായ പോരാട്ടം നടത്തുമെന്ന് സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജയിംസ് പറഞ്ഞു.

എയ്ഡഡ് മേഖലയിലെ സംവരണത്തിനും, ഭൂമിയുടെ വിഷയങ്ങൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി - പട്ടിക വർഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നവംബർ 21ന് കോട്ടയത്ത് നടക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിന്റെ വിജയത്തിനായി ചേർന്ന മീനച്ചിൽ താലൂക്ക് സംഘാടക സമിതി രൂപീകരണ യോഗം പാല കാർഷിക വികസന ബാങ്ക് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1624-1667612136-img-20221101-wa0167

കെ പി എം എസ് സംസ്ഥാന കമ്മറ്റിയംഗം കെ കെ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സി എസ് ഡി എസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ കെ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.

1624-1667612193-img-20221101-wa0166

എം ഐ ലൂക്കോസ്, ആൻസി സെബാസ്റ്റ്യൻ, ബിനീഷ് ഭാസ്കർ, കെ എം രാജു, സജികടനാട്, അപ്പച്ചൻ, ഇ കെ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി ബിനീഷ് ഭാസ്കർ, കെ പി എം എസ് (ചെയർമാൻ), കെ എം രാജു സി എസ് ഡി എസ്,(കൺവീനർ) ആയും ഇരുനൂറ്റി അമ്പത്തിയൊന്നംഗ കമ്മിറ്റി രൂപികരിച്ചു.


Also Read » നഗരപ്രദേശത്ത് ജലവിതരണം സുഗമമാക്കുന്നതിന് 5.26 കോടി അനുവദിച്ചു; ഉടൻ ടെൻഡർ നടത്തും; അമൃത് -2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ എന്ന പേരിലുള്ള ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിയ്ക്ക്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.1991 seconds.