മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ ജന്മശതാബ്ദി സ്മാരകമായി ജന്മനാട്ടിൽ പൊതുമരാമത്ത് വകുപ്പിന് കെട്ടിടം നിർമിക്കാൻ സാധിച്ചത് മാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്

Avatar
M R Raju Ramapuram | 03-11-2022

1610-1667495245-img-20221103-wa0125

മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരകമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പൂർത്തിയാക്കിയ ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെയും, ഡോ. കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരക ഹാളിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉഴവുർ: മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരകമായി ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി നിർമ്മാണം പൂർത്തിയായി തുറന്ന് നൽകിയത് മാതൃകയാണെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഡോ. കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരകമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പൂർത്തിയാക്കിയ ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെയും, ഡോ. കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സി ആർ ശങ്കരൻ നായർ ചേറാടിയിൽ സ്മാരക വായനമുറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവ്വഹിച്ചു. മുൻ വായനശാല സെക്രട്ടറിമാരെയും ലൈബ്രേറിയൻമാരെയും ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ പൊന്നാടയണിയിച്ച് ആദരിച്ചു.

ഡോ. സിന്ധുമോൾ ജേക്കബ്, എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ എസ് രാജു, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എൻ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം വി സി സിറിയക്, സി ആർ പ്രസാദ്, യു എൻ മണിക്കുട്ടൻ, എൻ സോമനാഥപിള്ള, ജോസ് കുര്യൻ തൊട്ടിയിൽ, പ്രകാശ് വടക്കേൽ, റോയി ജേക്കബ്, സൈമൺ ലൂക്കോസ്, ശോഭന മോഹനൻ, ലൈബ്രറി വൈസ് പ്രസിഡന്റ് കെ ജി അനിൽകുമാർ ആറുകാക്കൽ, ജോയിന്റ് സെക്രട്ടറി കെ ജി സന്തോഷ് കുമാർ, സെക്രട്ടറി എബ്രാഹം സിറിയക്, കമ്മിറ്റി അംഗങ്ങളായ ഷെറി മാത്യു, പി എൽ അബ്രാഹം, സി എം സ്റ്റീഫൻ, കെ സി ജോണി, കെ സി അലക്സാണ്ടർ, എൻ പി സജിമോൻ എന്നിവർ പ്രസംഗിച്ചു.


Also Read » മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ പ്രതിമ സ്ഥാപിക്കലുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കലർത്തുന്നതായി ആക്ഷേപം


Also Read » മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ 17-ാം അനുസ്മരണദിനാചരണ സമ്മേളനം സംഘടിപ്പിച്ചു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.2000 seconds.