ടാറിങ് ഇളകിയും, കോൺക്രീറ്റ് തകർന്നും ചെളിക്കുളമായി കിടന്ന ബസ് സ്റ്റാന്റ് കോൺക്രീറ്റ് ചെയ്തു നവീകരിച്ചു. 40 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ച് നടന്നത്. ബസ് സ്റ്റാന്റിന് ചുറ്റും ഓടയുടെ നിർമ്മാണവും നടന്നു. കേരളപ്പിറവി ദിനത്തിൽ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് നാട മുറിച്ച് ബസ് സ്റ്റാന്റ് തുറന്നു നൽകി.
യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് വിശ്വനാഥൻ അധ്യക്ഷനായിരുന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഫിറോസ് ഖാൻ, എ ഇ ബോണി, നഗരസഭ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയ നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു. സ്റ്റാൻഡിൽ ബസുകൾ വന്നിറങ്ങി പോകുന്നതിനും, നഗരസഭയുടെ ജീവനക്കാരുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
വൺവേ സംവിധാനമാണ് സ്റ്റാൻഡിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരസഭ ബസ്റ്റാൻഡ് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് നവീകരിച്ചത്. സ്റ്റാൻഡിനുള്ളിൽ ബസ്സുകൾ 10 മിനിറ്റിൽ കൂടുതൽ ഇടുവാൻ പാടില്ല. മത്സ്യ മാർക്കറ്റിന്റെ ഭാഗത്ത് കിടക്കുന്ന വാഹനങ്ങൾ സമയമാകുമ്പോൾ സ്റ്റാൻഡിനുള്ളിൽ പ്രവേശിച്ചു കടന്നുപോകണം എന്നതാണ് നിർദ്ദേശം.
Also Read » കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരിൽ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.