കടുത്തുരുത്തി: സെന്റ് മൈക്കിൾസ് സ്കൂൾ മാനേജ്മെന്റിന്റെയും, സ്കൂളിലെ എസ് പി സി പദ്ധതിയുടെയും നേതൃത്വത്തിൽ "ലഹരിക്കെതിരെ പഞ്ച്" എന്ന പേരിൽ നിരവധിയായ ലഹരി വിരുദ്ധ പരിപാടികൾ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. മോൻസ് ജോസഫ് എം എൽ എ പഞ്ച് ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ എബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിച്ചു.
ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കടുത്തുരുത്തി പ്രിൻസിപ്പൽ എസ് ഐ വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തിയിലെ പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി എലിസബത്ത് നിർവഹിച്ചു. കടുത്തുരുത്തി എക്സൈസ് വിമുക്തി പദ്ധതി കോ-ഓർഡിനേറ്റർ അനിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാദർ അബ്രഹാം പറമ്പേട്ട് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിജിമോൾ എബ്രഹാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപിക നിമിഷ മുരളി ലഹരി വിരുദ്ധ ഗാനം ആലപിച്ചു. സ്കൂൾ പ്രിൻസിപ്പൽ സീമാ സൈമൺ, പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരി, സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ അധ്യാപകർ, പിടിഎ അംഗങ്ങൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » കടുത്തുരുത്തി വികസനത്തോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കുക:കേരള യൂത്ത് ഫ്രണ്ട് (എം)
Also Read » കടുത്തുരുത്തി വലിയപള്ളി മൂന്നുനോമ്പ് തിരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.