ആഭിചാര ക്രിയകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ എൻ എൽ സി നവോത്ഥാന ജ്യോതി തെളിയിച്ചു.

Avatar
M R Raju Ramapuram | 31-10-2022

1588-1667230980-img-20221031-211235

ആഭിചാര ക്രിയകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ എൻ എൽ സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിനു മുൻപിൽ നടന്ന നവോത്ഥാന ജ്യോതി തെളിയിക്കൽ ചടങ്ങിന് ശേഷം ചേർന്ന യോഗം എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: സാക്ഷര കേരളത്തിൽ നടക്കുന്ന ആഭിചാര ക്രിയകൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻ എൽ സി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് മുൻപിൽ നവോത്ഥാന ജ്യോതി തെളിയിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നവോത്ഥാന ജ്യോതി തെളിയിക്കൽ എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരനും എൻ സി പി സംസ്ഥാന ഉപാദ്ധ്യക്ഷ ലതികാ സുഭാഷും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് എൻ എൽ സി പ്രവർത്തകരും ജ്യോതിയിൽ നിന്നും മെഴുകുതിരിയിലേക്ക് തീനാളം പകർന്നു. ശേഷം നടന്ന യോഗം എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ആഭിചാര നരബലിയും ദുർമന്ത്രവാദവും കേരളത്തിന്റെ സാംസ്കാരികതയ്ക്ക് ഭൂഷണമല്ല. കിരാതമായ ഈ കർമ്മങ്ങളുടെ രഹസ്യച്ചുരുൾ ഇനിയും അഴിയേണ്ടിയിരിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവപൂർവ്വം കാണണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി. എൻ സി പി സംസ്ഥാന ഉപാദ്ധ്യക്ഷ ലതികാ സുഭാഷ്, സംസ്ഥാന സെക്രട്ടറി റ്റി വി ബേബി, കാണക്കാരി അരവിന്ദാക്ഷൻ, അഡ്വ. നവീൻ ചന്ദ്രൻ, നിബു എബ്രഹാം, ഗോപിദാസ്, എം ആർ രാജു, അനിൽകുമാർ, ഓ റ്റി ജോസ്, അഡ്വ. ജയപ്രകാശ് നാരായണൻ, ഗ്ലാഡ്സൺ ജേക്കബ്ബ്, അഭിലാഷ് ശ്രീനിവാസൻ, ബ്രൈറ്റ് മാഞ്ഞൂർ, ഷിബു നാട്ടകം, റ്റി കെ നാണപ്പൻ, രഘുനാഥ് കോടിമത, സോമനാഥ് എന്നിവർ സംസാരിച്ചു.


Also Read » ളാലം ഇനി സ്മാർട്ട് വില്ലേജ്; കൂടുതൽ സ്മാർട്ടാക്കിയ പുതിയ മന്ദിരം നവംബർ 18 ന് തുറക്കും; ഇലക്കാട്, വെളിയന്നൂർ വില്ലേജുകൾക്കും പുതിയ മന്ദിരങ്ങൾ


Also Read » കട്ടിള വെച്ചു; ഗോപികമോൾക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.1998 seconds.