വാഹന മോഷ്ടാവ് പാലാ പോലീസിന്റെ പിടിയിൽ

Avatar
M R Raju Ramapuram | 31-10-2022

1587-1667229309-img-20221031-203419

പോലീസ് പിടിയിലായ പ്രവീൺ

പാലാ: ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയിരനല്ലൂർ നെടിയറ ഭാഗത്ത് പ്രീത വിലാസം പ്രവീൺ (21) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ചെത്തിമറ്റം ഭാഗത്തുനിന്നും പാലാ സ്വദേശിയായ മാത്യു (പാപ്പച്ചൻ) എന്നയാളുടെ മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മാത്യുവിന്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവാവിനെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കുള്ളില്‍ തന്നെ നെല്ലിയാനി ബിവറേജ് ഭാഗത്തുനിന്ന്‍ പിടികൂടുകയായിരുന്നു.

പോലീസിനെ കണ്ട് ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പാലാ പോലീസ് എസ്എച്ച്ഒ കെ പി ടോംസൺ, എസ് ഐ അഭിലാഷ് എം ഡി, എ എസ് ഐ ബിജു കെ തോമസ്, സി പി ഓ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.


Also Read » കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പൊലീസിന്റെ പിടിയിൽ


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2011 seconds.