രാമപുരം: പാലാ - രാമപുരം - കൂത്താട്ടുകുളം റോഡില്‍ അമനകര കോണ്‍വെന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേയ്ക്ക് ഇലവന്‍ കെ.വി. ലൈന്‍ വലിച്ച ഇലക്ട്രിക്ക് പോസ്റ്റ് പിടന്നു വീണു.
42 യാത്രക്കാരുമായി വൈറ്റിലയില്‍ നിന്നും മണ്ണടിശാലയിലേയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുകളിലേയ്ക്കാണ് പോസ്റ്റ് വീണത്. ഇന്നലെ വൈകിട്ട് 4.20 നാണ് അപകടം നടന്നത്. ഇലക്ട്രിക്ക് ലൈന്‍ താണ് വരുന്നത് കണ്ട് ലൈനില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പോസ്റ്റ് ബസിന് മുകളിലേയ്ക്ക് വീണതെന്ന് ഡ്രൈവര്‍ പമ്പാവാലി സ്വദേശി മേച്ചേരില്‍ എം.റ്റി. വിനോദ്കുമാര്‍ പറഞ്ഞു.
മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ ബസിന്റെ ഷട്ടറുകള്‍ താഴ്ത്തി ഇട്ടിരിക്കുകയായിരുന്നു. പോസ്റ്റിന്റെ ക്രോസ് സ്ലാബ് തുളച്ച് ബസിന് അകത്ത് കയറിയപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രിക്ക് പോസ്റ്റാണ് വീണതെന്ന് മനസിലായത്. അപകടം നടന്ന സമയത്ത് ഇലവന്‍ കെ.വി. ലൈനില്‍ കരണ്ട് പ്രവഹിച്ചിരുന്നില്ല. സിംഗിള്‍ ഫെയ്‌സ് ലൈനില്‍ കരണ്ട് പ്രവഹിച്ചിരുന്നു. ലൈനികള്‍ കൂട്ടിയിടിച്ചപ്പോള്‍ അത് ഡിസ്‌കണക്ടായി പോവുകയും ചെയ്‌തെന്ന് കണ്ടക്ടര്‍ ചിറക്കടവ് സ്വദേശിയായ തടത്തില്‍ ജി.പി. പ്രശാന്ത് കുമാര്‍ പറഞ്ഞു.
പോസ്റ്റ് സ്ഥാപിച്ചതില്‍ വ്യാപകമായ ക്രമക്കേടാണ് കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്നും ഉണ്ടായത്. കുഴിയെടുത്ത് പോസ്റ്റ് നാട്ടി പേരിന് കുറച്ച് കോണ്‍ക്രീറ്റ് മാത്രമേ പോസ്റ്റ് ഉറപ്പിക്കുവാന്‍ മുകള്‍ ഭാഗത്തായി ഇട്ടിട്ടുള്ളു. അടിഭാഗത്തേയ്ക്ക് യാതൊരു വിധത്തിലും കോണ്‍ക്രീറ്റിന്റെ അംശമേ ഇല്ലായിരുന്നു. അടിത്തറക്ക് വേണ്ട രീതിയില്‍ ബലമല്ലാത്തതിനാലാണ് മഴപെയ്തപ്പോള്‍ പോസ്റ്റ് പിടന്നു വീണത്. ഈ പോസ്റ്റിനെ താങ്ങുവാനായി രണ്ട് സ്‌റ്റേ കമ്പികള്‍ ഉണ്ടായിരുന്നെങ്കിലും അതിനും ബലമില്ലായിരുന്നു. പോസ്റ്റ് വീണപ്പോള്‍ തന്നെ സ്‌റ്റെ കമ്പികളും ചുവടോടെ പറിഞ്ഞ് പോരുകയാണ് ഉണ്ടായത്. ഇലവന്‍ കെ.വി. ലൈനില്‍ വൈദ്യുതി പ്രവഹിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഇതുപോലെ സ്ഥാപിച്ച നിരവധി പോസ്റ്റുകള്‍ ഈ റോഡിന് സമീപത്തായി ഉണ്ട്. ഇതില്‍ പല പോസ്റ്റുകളും ചെരിഞ്ഞാണ് നില്‍ക്കുന്നത്. ഈ പോസ്റ്റ് സ്ഥാപിക്കുവാന്‍ ടെണ്ടര്‍ എടുത്തവരെയും ഇതിന് സഹായം നല്‍കിയ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പാലായില്‍ നിന്നും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജി പി. നായര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബിജു റ്റി. എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘവും, രാമപുരം പോലീസ് എസ്.ഐ. സാബു സി., സിവില്‍ പോലീസ് ഓഫീസര്‍ ബിജോ, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബെന്നി തെരുവത്ത് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Also Read » കെ എസ് ആർ ടി സിയിൽ ഇനി അഞ്ച് വർഷത്തേക്ക് നിയമനങ്ങളില്ല
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.