ഉഴവൂർ: ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ വികസന പദ്ധതികൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സഹകരണ - രജീസട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഉഴവൂരിൽ കോട്ടയം ജില്ലാ പഞ്ചായത്ത്, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദഘാടന സമ്മേളനത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. ആധുനിക ലാബോറട്ടിറി ഉദ്ഘാടനം തോമസ് ചാഴികാടൻ എം പിയും, എക്സ്റേ യൂണിറ്റ് ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം എൽ എയും നിർവഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എം മാത്യു, പി എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഡോ. എൻ പ്രിയ, ഉഴവുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്ത പ്രസിഡന്റുമാരായ സണ്ണി പുതിയിടം, ബെൽജി ഇമ്മാനുവൽ, ജോയി കല്ലുപുര, ബിൻസി സിറിയക്ക്, കോമളവല്ലി രവിന്ദ്രൻ, മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ പുളിക്കീൽ, പി സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി എൻ രാമചന്ദ്രൻ, രാജു ജോൺ ചിറ്റേത്ത്, സ്മിത അലക്സ്, ജീന സിറിയക്, സിൻസി മാത്യു, ആഷാമോൾ ജോയി, ആൻസി മാത്യു, ബ്ലോക്ക് സെക്രട്ടറി എം ഇ ഷാജി, ഡോ. ജെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.