എൽ ഡി എഫ് സർക്കാർ വിലക്കയറ്റത്തിലുടെ സാധരണക്കാരെ വേട്ടയാടുന്നു: സജി മഞ്ഞക്കടമ്പിൽ

Avatar
Web Team | 29-10-2022

1576-1667064871-img-20221028-wa0073

നാഷണൽ ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടന്ന പ്രതിഷേധ ധർണ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോട്ടയം: സൗജന്യ കിറ്റ് നൽകി ജനങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്ന കേരളം ഭരിക്കുന്ന രണ്ടാം പിണറായി സർക്കാർ അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലൂടെ കേരളത്തിലെ ജനങ്ങളെ വേട്ടയാടുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും സ്വപ്നയുടെ ആരോപണങ്ങളും മൂടിവയ്ക്കാൻ സിപിഎം നിരന്തര വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും സജി അഭിപ്രായപ്പെട്ടു.

നാഷണൽ ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ റ്റി ജോസഫ് മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, കിസാൻ ജനതാ സംസ്ഥാന സെക്രട്ടറി ടോമി തുരുത്തുമാലിൽ, യുവജനതാ സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


Also Read » ചേർപ്പുങ്കലിൽ ട്രാക്ടറിന്റെ എൻജിൻ ഉപ്പുകല്ലിട്ട് നശിപ്പിക്കാൻ ശ്രമിച്ച സംഭവം; പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: സജി മഞ്ഞക്കടമ്പിൽ


Also Read » കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ തകർക്കാനുള്ള ഗൂഢ ശ്രമം നടക്കുന്നു: മന്ത്രി കെ രാജൻ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2055 seconds.