ജനറൽ ആശുപത്രിയിലെ ക്യാൻസർ വിഭാഗം വിപുലീകരിക്കണം; മന്ത്രി വീണാ ജോർജിന് നിവേദനം നൽകി

Avatar
M R Raju Ramapuram | 29-10-2022

1574-1667058504-img-20221029-211116

പാലായിലെ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും റേഡിയേഷൻ ചികിത്സയുംകൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ വികസന കോർപ്പറേഷൻ മെമ്പറും വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ടുമായ പെണ്ണമ്മ ജോസഫ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് നിവേദനം നൽകുന്നു.

പാലാ: കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും റേഡിയേഷൻ ചികിത്സയുംകൂടി ലഭ്യമാക്കണമെന്ന് കേരള വനിതാ വികസന കോർപ്പറേഷൻ മെമ്പറും വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ടുമായ പെണ്ണമ്മ ജോസഫ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ അവശ്യപ്പെട്ടു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്ത്രീകളിൽ ഉണ്ടാകുന്ന ക്യാൻസർ ചികിത്സയ്ക്ക് പ്രത്യേക ചികിത്സാ സൗകര്യവും മാമോഗ്രാം ഉൾപ്പെടെയുള്ള ഉപകരണ സഹായവും ലഭ്യമാക്കണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ, ഗർഭാശയ കാൻസറും വർദ്ധിച്ചുവരുകയും കൂടുതൽ ആളുകൾ ചികിസതേടി ഇവിടെ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്.
നിലവിൽ ഒരു ഡോക്ടറുടെ സേവനത്തിലാണ് ഒ പി വിഭാഗവും, എല്ലാവിധ പരിശോധനകളും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും ഇവിടെ നടത്തി വരുന്നത്.

1574-1667058459-img-20221029-210952

3500-ൽ പരം രോഗികളാണ് ഇവിടെ നിന്നും ചികിത്സ തേടുന്നത്. മുൻകൂർ ക്യാൻസർ രോഗനിർണ്ണയം സാദ്ധ്യമാക്കുന്നതിനായി ഏർളി ഡിറ്റക്ഷൻ സെൻ്റർകൂടി ഈ കേന്ദ്രത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ചെണ്ണമ്മ ജോസഫ് പറഞ്ഞു. ജില്ലയിലെ രണ്ടാം ക്യാൻസർ ചികിത്സാ കേന്ദ്രം കൂടിയായ പാലാ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ മുന്തിയ പരിഗണന ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.


Also Read » ആരോഗ്യമേഖലയിൽ ജനറൽ ആശുപത്രികളിലും വൃക്കരോഗ ചികിത്സാ വിഭാഗം ആരംഭിക്കണം ജോസ് കെ മാണി എം പി


Also Read » വൈക്കം റോഡിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; പൗരസമിതി നിവേദനം നല്കി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2113 seconds.