വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകർക്ക്  അതിക്രൂരമർദ്ദനം: കേരള പത്രപ്രവർത്തക അസ്സോസിയേഷൻ പ്രതിഷേധിച്ചു

Avatar
M R Raju Ramapuram | 28-10-2022

1561-1666956426-picsart-10-28-04-36-48

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും, ആക്രമിക്കുകയും, ക്യാമറകൾ തല്ലി തകർക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ കണ്ടെത്തി അവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള പത്രപ്രവർത്ത അസ്സോസിയേഷൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് ഒരു കൂട്ടം ഗുണ്ടകൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.

ഇവർക്കെതിരെ കാപ്പ ചുമത്തി കേസെടുക്കണമെന്നും അസ്സോസിയേഷന്റെ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സമരാനുകൂലികളും, അതിനെ എതിർക്കുന്നവരും തമ്മിൽ നടന്ന സംഘർഷം വാർത്തയ്ക്ക് വേണ്ടി പകർത്തുമ്പോഴാണ് മാധ്യമപ്രവർത്തകരുടെ നേർക്ക് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഇവരുടെ ക്യാമറകൾ തകർത്തത്തിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് മാധ്യമ സ്ഥാപനങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും ഉണ്ടായിരിക്കുന്നത്.
വിഴിഞ്ഞത് എൻ ഐയുടെയും, റോയുടെയും, സിബിഐയുടെയും, പട്ടാള ഇന്റലിജൻസിന്റെയും, മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നും കേരള പത്രപ്രവർത്തക അസ്സോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സലിം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രഷറർ ബൈജു പെരുവ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.


Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം


Also Read » പോലീസ് ക്വാർട്ടേഴ്സിലേക്ക് വനിതാ സുഹൃത്തുമായി എത്തിയത് ചോദ്യം ചെയ്ത് മർദ്ദനം; അടൂരിലെ പോലീസുകാരുടെ കയ്യാങ്കളിയിൽ അന്വേഷണം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / ⏱️ 0.0280 seconds.