കാവുംകണ്ടം ഇടവക കൂട്ടായ്മ ഭക്ഷണപ്പൊതി "പാഥേയം" വിതരണം ചെയ്തു

Avatar
M R Raju Ramapuram | 25-10-2022

1539-1666720960-picsart-10-25-11-17-01

കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനുവേണ്ടി സമാഹരിച്ച പൊതിച്ചോർ വികാരി ഫാ. സ്കറിയ വേകത്താനം കോഡിനേറ്റർ ബിനോയി ഉടുപുഴയെ ഏൽപ്പിക്കുന്നു. ഡെന്നി മുണ്ടിയാവിൽ, ബിജു കോഴിക്കോട്ട്, സണ്ണി വാഴയിൽ തുടങ്ങിയവർ സമീപം.

കാവുംകണ്ടം : കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവൻ, മറ്റത്തിപ്പാറ സാന്തോം ബ്ലെസ്ഡ് കുഞ്ഞച്ചൻ ഹോം എന്നിവിടങ്ങളിലേക്കായി ഭക്ഷണപ്പൊതി "പാഥേയം" സമാഹരിച്ച് വിതരണം ചെയ്തു. മിഷൻ ലീഗ്, എസ് എം വൈ എം, എ കെ സി സി, പിതൃവേദി, വിൻസന്റ് ഡി പോൾ, മാതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതി സമാഹരിച്ചത്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


വീഡിയോ കാണൂ..👇👇

ഇത് മൂന്നാം തവണയാണ് ഭക്ഷണപ്പൊതി സമാഹരിച്ച് വിതരണം ചെയ്തത്. മൂന്നൂറോളം പൊതിച്ചോർ സമാഹരിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം ഭക്ഷണപ്പൊതികൾ കുഞ്ഞച്ചൻ മിഷനറി ഭവൻ കോ-ഓർഡിനേറ്റർ ബിനോയി ഉടുപുഴയെ ഏല്പിച്ചു. കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്, ടോം കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ജോയൽ ആമിക്കാട്ട്, ഡെന്നി മുണ്ടിയാവിൽ, സണ്ണി വാഴയിൽ, ആര്യാ പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു


Also Read » "ഒരുവട്ടം കൂടി" ബാലതാരങ്ങളെ അഭിനന്ദിച്ചു.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0980 seconds.