ഇലഞ്ഞി: മിനിസ്ട്രി ഓഫ് ആയുഷിന്റെ ഏഴാംമത് ആയുർവേദ ഡേ സെലിബ്രേഷന്റെ ഭാഗമായ "ആയുർവേദ @2047" നോട് അനുബന്ധിച്ച് ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ചേർന്ന് ബോധവത്കരണ ക്ലാസുകൾ നടത്തി.
കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോ. ധന്യ എൻ പിള്ള, ഡോ. ഡെന്നിസ് ജോസഫ് എന്നിവർ ക്ലാസ്സുകൾക്കു നേതൃത്വം വഹിച്ചു. ആരോഗ്യപരമായ ജീവിതത്തിൽ ആയുർവേദത്തിനുള്ള പ്രാധാന്യവും യോഗയുടെ ആവശ്യകതയും ആയിരുന്നു ക്യാമ്പിന്റെ മുഖ്യ ചിന്താവിഷയം.
യുവ തലമുറയിൽ ഉണ്ടാകേണ്ട ആയുർവേദ ജീവിത ശൈലിയെക്കുറിച്ചും ഭക്ഷണ ക്രമത്തെക്കുറിച്ചും അത് കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ചർച്ച ചെയ്തു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.