സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പ്രകാരം റബർ സംഭരിക്കണം: യു ഡി എഫ്

Avatar
Web Team | 21-10-2022

1519-1666332196-img-20221021-110950

കോട്ടയം: കാര്‍ഷിക വിളകളുടെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യു ഡി എഫ് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. കാര്‍ഷിക വിളകളെല്ലാം വലിയ വില തകര്‍ച്ചയെ നേരിടുമ്പോൾ ആർഭാടമായി കര്‍ഷകസമ്മേളനം സംഘടിപ്പിക്കുന്നവര്‍ കര്‍ഷക മേഖലയിലെ പ്രശ്നങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് കടുത്ത വഞ്ചനയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് സംഘടിപ്പിച്ചിരിക്കുന്ന ഈ കർഷക സമ്മേളനം കാർഷിക വിളകളുടെ വിലയിടിവിൽ ആത്മഹത്യ ചെയേണ്ടിവരുന്ന കർഷകരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കർഷകർക്ക് ആഗ്രഹമുണ്ട്. സര്‍ക്കാര്‍ റബ്ബറിന് പ്രഖ്യാപിച്ച 170 രൂപാ താങ്ങുവില പ്രകാരം റബർ കർഷകരിൽ നിന്നും സംഭരിക്കാൻ നടപടി സ്വികരിക്കതെ മുഖ്യമന്ത്രി കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രഹസനം മാത്രമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നെല്ല് സംഭരണവും അനിശ്ചിതത്വത്തിലാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കിലോ ഗ്രാമിന് 15 രൂപയില്‍ കൂടുതല്‍ അരിവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും കേരളത്തില്‍ ലഭ്യമായ നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കർഷക വഞ്ചനയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. റബ്ബറിന്റെയും കാർഷിക വിളകളുടെയും വില തകർച്ചമൂലം കർഷകർ ദുരിതം നേരിടുമ്പോൾ ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചുകൊണ്ട് കോട്ടയം ടൗൺ നിറയെ ഫ്ലക്സ് ബോർഡുകളും, കൊടി തോരണങ്ങളും സ്ഥാപിച്ച് സി പി എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ നാളെ മുഖ്യമന്ത്രി പങ്കെടുക്കുമ്പോൾ
ബോർഡ് നീക്കാൻ പോലീസും ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല.

അടുത്ത ദിവസം മുതൽ പ്രതിപക്ഷ രാഷ്ട്രിയ കക്ഷികൾ പൊതുനിരത്തിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകളും, കൊടി തോരണങ്ങളും അഴിപ്പിക്കുവാൻ അധികാരികൾ മുന്നിട്ടിറങ്ങിയാൽ അംഗികരിക്കാനാവില്ല എന്ന് യു ഡി എഫ് നേതാക്കന്മാർ പറഞ്ഞു. യു ഡി എഫ് നിയോജക മണ്ഡലം - മണ്ഡലം കമ്മിറ്റികൾ പുന:സംഘടിപ്പിച്ച ശേഷം നവംബർ 7 തിങ്കൾ വൈകുന്നേരം 4 ന് യു ഡി എഫ് കോട്ടയം ജില്ലാ കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോട്ടയം സ്പോർട്സ് കൗൺസിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായി എന്നിവർ അറിയിച്ചു.


Also Read » മഹാത്മാ ഗാന്ധി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 130 ൽ 116 ലും വിജയിച്ച് എസ് എഫ് ഐ


Also Read » കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ തകർക്കാനുള്ള ഗൂഢ ശ്രമം നടക്കുന്നു: മന്ത്രി കെ രാജൻ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2609 seconds.