ചക്കാമ്പുഴയിൽ രാത്രിയുടെ മറവിൽ വീണ്ടും മാലിന്യ നിക്ഷേപം; ഇട്ടയാളെ വിളിച്ചുവരുത്തി തിരികെ എടുപ്പിച്ച് പതിനായിരം രൂപ പിഴയും ചുമത്തി

Avatar
M R Raju Ramapuram | 20-10-2022

1515-1666282132-img-20221020-wa0059

ചക്കാമ്പുഴ - പുൽപ്രമുക്ക് റോഡിൽ എം സി എഫിന് സമീപം കഴിഞ്ഞ ദിവസം രാത്രി നിക്ഷേപിച്ച മാലിന്യ ചാക്കുകൾക്ക് സമീപം പഞ്ചായത്ത് അധികൃതർ

രാത്രിയുടെ മറവിൽ മാലിന്യം തള്ളിയ ആളെ വിളിച്ചു വരുത്തി മാലിന്യം തിരികെ എടുപ്പിച്ച്‌ രാമപുരം പഞ്ചായത്ത് വീണ്ടും ശ്രദ്ധേയമായി. കരൂർ പഞ്ചായത്ത് നിവാസിയായ ഇയാളെക്കൊണ്ട് പതിനായിരം രൂപാ പിഴയും അടപ്പിച്ചു.
ചക്കാമ്പുഴ - പുൽപ്രമുക്ക് റോഡിൽ എം സി എഫിന് സമീപമാണ് കഴിഞ്ഞ ദിവസം ഇയാൾ മാലിന്യം തള്ളിയത്. ജൈവ - അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കിയാണ് ഇവിടെ നിക്ഷേപിച്ചത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1515-1666281901-img-20221020-wa0060

സമീപത്ത് വീടുകൾ ഇല്ലാത്തതും ഇരുട്ടിനെ സ്നേഹിക്കുന്ന ഇത്തരം ആളുകൾക്ക് ഗുണകരമായി. ചക്കാമ്പുഴ വാർഡിലെ ഹരിത കർമ്മസേനാംഗങ്ങൾ ഇവിടുത്തെ എം സി എഫിലാണ് പ്ലാസ്റ്റിക് ശേഖരിച്ചു വയ്ക്കുന്നത്. രാമപുരം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, ചക്കാമ്പുഴ വാർഡ് മെമ്പർ സൗമ്യ സേവ്യർ, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ബി മറ്റം, വി ഇ ഒമാരായ ബിജു, അഫ്സൽ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇവിടം സന്ദർശിച്ച് വെയിസ്റ്റിൽ നിന്നും ലഭിച്ച വിലാസമാണ് മാലിന്യം നിക്ഷേപിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞത്.

തിരികെ എടുപ്പിച്ച മാലിന്യം ഇയാളുടെ സ്ഥലത്തുതന്നെ സംസ്ക്കരിക്കുന്നതിന് നടപടിയും സ്വീകരിച്ചു. ഒരാഴ്ച മുമ്പ് ചക്കാമ്പുഴ നിരപ്പ് ഭാഗത്ത് മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ തിരികെ എടുപ്പിച്ച്‌ ഇരുപത്തയ്യായിരം രൂപ പിഴയും രാമപുരം പഞ്ചായത്ത് അടപ്പിച്ചിരുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.1164 seconds.