രാമപുരം: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി തൂണിൽ കെ എസ് ഇ ബി സ്ഥാപിച്ച വാഹന ചാർജിംഗ് ബൂത്തിൽ ഇനി ഭയം കൂടാതെ ആർക്കും ഇലക്ടിക് വാഹനങ്ങൾ ചാർജ്ജുചെയ്യാം. രാമപുരം - പാലാ റോഡിൽ രാമപുരം മൈക്കിൾ പ്ലാസാ കൺവെൻഷൻ സെന്ററിന് സമീപം
വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള
ഇലക്ട്രിക് വാഹന ചാർജ്ജിംഗ് ബൂത്ത് പരിസരത്തെ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും കെ എസ് ഇ ബി അധികൃതരുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം വെട്ടിമാറ്റി.
ഏകദേശം മുട്ടോളം ഉയരത്തിലാണ് കൂവ അടക്കമുള്ള കാട്ടുചെടികളും വള്ളിപ്പടർപ്പുകളും ഇവിടെ തഴച്ചുവളർന്ന് നിന്നത്. പാമ്പ്, എലി എന്നിവയുടെ ആക്രമണം ഭയന്ന് ആരും വാഹനവുമായി ചാർജ്ജുചെയ്യുവാൻ ഇവിടേയ്ക്ക് എത്താറില്ലായിരുന്നു.
വാഹന ചാർജ്ജിംഗിനായി എത്തുന്നവർ ജാഗ്രതെ; ഇവിടെ പാമ്പ്, എലി എന്നിവയുടെ ആക്രമണം ഏതുസമയത്തും ഉണ്ടാകാം
എന്ന തലക്കെട്ടിൽ ഇക്കാര്യം കാണിച്ച് Ramapuram Info രണ്ടു ദിവസം മുൻപ് (ഒക്ടോബർ 15) ഫോട്ടോ അടക്കം വാർത്ത കൊടുത്തിരുന്നു.
വാർത്തയെ തുടർന്ന് ചാർജ്ജിംഗ് ബൂത്ത് പരിസരത്തെ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും അധികൃതരുടെ നിർദ്ദേശപ്രകാരം വെട്ടിക്കളഞ്ഞ് വൃത്തിയാക്കുകയായിരുന്നു.
Also Read » സഹകരണ നിയമ ഭേദഗതി പാസ്സായി; ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.