പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസെെറ്റിക്ക് (സെന്‍മാര്‍ക്ക്) ജില്ലയിലെ ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് സംഘത്തിനുള്ള കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ഈ വര്‍ഷത്തെ പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വീടുകളില്‍ അനിവാര്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നറുക്കെടുപ്പിലൂടെ സൗജന്യമായി നല്‍കുന്ന പദ്ധതി സൊസെെറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
പാലാ, രാമപുരം, മുത്തോലി എന്നിവിടങ്ങളിലെ `സെന്‍മാര്‍ക്ക് ' നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നു വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ അവിടെയുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയും, മാസാവസാനം നറുക്കെടുപ്പ് നടത്തി ഓരോ സ്ഥലത്തും സമ്മാനം നല്‍കുകയും ചെയ്യുന്ന പദ്ധതിയുടെ വിതരണ ഉത്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു.
സൊസെെറ്റി പ്രസിഡന്റ് എ എസ് ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ഹെഢാഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റ് വി ജി വിജയകുമാര്‍, വെെ. പ്രസിഡന്റ് പി ജെ വര്‍ഗ്ഗീസ്, ട്രഷറര്‍ സി ആര്‍ പ്രദീപ്കുമാര്‍ സെക്രട്ടറി ബിന്ദു സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ, രാമുപുരം, മുത്തോലി മേഖലകളില്‍ ഒക്ടോബര്‍ മാസത്തില്‍ നറുക്കു ലഭിച്ചവര്‍ക്ക് നെബുലെെസറുകള്‍ സൗജന്യമായി വിതരണം ചെയ്തു.
പാലായില്‍ മുനിസിപ്പല്‍ വെെസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്,
രാമപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷെെനി സന്തോഷ്, മുത്തോലിയില്‍ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം എന്നിവര്‍ മുഖ്യാതിഥികളായി നേരത്തെ നറുക്കെടുപ്പു നടത്തിയിരുന്നു.
രാവിലെ 8 മുതല്‍ രാത്രി 8 വരെ തുടര്‍ച്ചയായ പ്രവര്‍ത്തന സമയം, 16 മുതല്‍ 50% വരെ പ്രത്യേക വിലക്കുറവ്, വാതില്‍പ്പടി സേവനം തുടങ്ങിയവ സെന്‍മാര്‍ക്ക് നീതിയുടെ പ്രത്യേകതയാണ്.
Also Read » സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി
Also Read » മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.