കാണക്കാരി : സംസ്ഥാനകൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി കാണക്കാരി പഞ്ചായത്തിൽ അനുവദിച്ചു. കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളെയാണ് കേരഗ്രാമം പദ്ധതിക്കായി പരിഗണിച്ചിട്ടുള്ളത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്ൻ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കാണക്കാരി പഞ്ചായത്തിനെ സംസ്ഥാന കൃഷിവകുപ്പ് പദ്ധതിക്കായി പരിഗണിച്ചത്.
പഞ്ചായത്തുതലത്തിൽ വാർഡുതല കമ്മറ്റികൾ രൂപീകരിച്ച് സർവ്വേ നടത്തിയതിനു ശേഷമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. നാളികേര ഉൽപ്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ്പദ്ധതി നടപ്പിലാക്കുന്നത്.
രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി, എന്നിവ കർഷകർക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിൻതോപ്പുകളിൽ കിണർ, പമ്പ്സെറ്റ് സൂഷ്മ ജലസേചനം, മഴവെള്ള സംഭരണി, ജൈവ വളനിർമ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് കേരഗ്രാമം പദ്ധതിയിലൂടെ സർക്കാർ നടപ്പിലാക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.