പാലാ: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബഹുജന അടിത്തറ ശക്തിപ്പെടുത്തി എൽ ഡി എഫ് മുന്നേറ്റത്തിന് ശക്തമായ പ്രചാരണത്തിനുള്ള കർമ്മ പരിപാടിക്ക് കേരള കോൺഗ്രസ്സ് (എം) രൂപം നൽകിയതായി കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വ്യാപനത്തിനെതിരെ പ്രദേശിക തലത്തിൽ ശക്തമായ ഇടപെടലും ബോധവൽക്കരണവും നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കേരളത്തിലെ പ്രാദേശിക കക്ഷികളിൽ ജനകീയ അടിത്തറയുള്ള ഏക രാഷ്ട്രീയ കക്ഷി കേരള കോൺഗ്രസ്സ് (എം) മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫിൽ ഉണ്ടായിരുന്നതിനേക്കാളും അംഗീകാരം ഇന്ന് എൽ ഡി എഫിൽ ലഭിക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലം ജനറൽ ബോഡി യോഗവും ജനപ്രതിനിധി സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് യോഗത്തിൽ സ്വീകരണം നൽകി.
പ്രസിഡണ്ട് ടോബിൻ കെ അലക്സ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. ജോസ് ടോം, മുഹമ്മദ് ഇക്ബാൽ, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ബൈജു ജോൺ, ബെന്നി തെരുവത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, ടോബി തൈപ്പറമ്പിൽ, സുനിൽ പയ്യപ്പളളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഡി പ്രസാദ്, സാജൻ തൊടുക, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പിൽ, സാജോ പൂവത്താനി, ഇ വി പ്രഭാകരൻ, സോണി തെക്കേൽ, മാത്തുകുട്ടി കുഴിഞ്ഞാലി, ജോർജ് വേരനാകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Also Read » ആദ്യമായെടുത്ത ബംപറിൽ തന്നെ 25 കോടി; ടിക്കറ്റെടുത്തത് പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുമ്പോൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.