കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 ഞായറാഴ്ച പകൽ 11 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് മിഷൻ ഞായർ ആചരണം നടക്കും. സമ്മേളനത്തിൽ അജോ വാധ്യാനത്തിൽ അദ്ധ്യക്ഷത വഹിക്കും.
തെരേസ കൊന്നക്കൽ ആമുഖപ്രഭാഷണവും ജെസ്ന കല്ലാച്ചേരിൽ മുഖ്യപ്രഭാഷണവും നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം മിഷൻ ഞായർ സന്ദേശം നൽകും. ജബൽപൂർ രൂപതയിലെ സെന്റ് അലോഷ്യസ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ "മിഷൻ അനുഭവങ്ങൾ"പങ്കുവയ്ക്കും.
ഇതോടനുബന്ധിച്ച് മിഷൻ എക്സിബിഷൻ, മിഷൻ ലേലം എന്നിവ നടത്തും. തുടർന്ന് ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷൻലീഗ് മുൻകാല ഭാരവാഹികളായ മാത്യു ഔസേപ്പ് ചിറപ്പുറത്തേൽ, ദേവസ്യ കൂനംപാറയിൽ തുടങ്ങിയവരെ സമ്മേളനത്തിൽ അദരിക്കും.
സി. സൗമ്യ ജോസ് വട്ടങ്കിയിൽ, സി. ക്രിസ്റ്റീൻ പാറേമാക്കൽ, ജോയൽ ആമിക്കാട്ട്, റോസ് കണ്ണൻചിറ, ജെസ്‌ന കല്ലാച്ചേരിൽ, ജോഹാൻ വലിയപറമ്പിൽ, ദിയ കല്ലറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.