രാമപുരം: പാലാ - രാമപുരം റോഡില്‍ ചക്കാമ്പുഴ നിരപ്പ് കണിയാകുളം വളവില്‍ ഹെല്‍ത്ത് സെന്ററിന് സമീപം റോഡ് വക്കില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി. ഇവിടെ ഇപ്പോള്‍ സമീപ പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചിരിക്കുകയാണ്. ഒരു വലിയ ടിപ്പറില്‍ കൊള്ളാവുന്ന അത്രയും വേസ്റ്റുകള്‍ ഇപ്പോള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ ചത്ത എലിയും, പൂച്ചയും വരെയുമുണ്ട്.
മുന്‍പ് ഇതേ സ്ഥലത്തിന് സമീപത്തായി രാത്രികാലങ്ങളില്‍ പലതവണ ചത്ത മൃഗങ്ങളെ ചാക്കില്‍ കെട്ടി ലോറിയില്‍നിന്നും റോഡ് സൈഡില്‍ ഉപേക്ഷിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഇടനിലക്കാര്‍ വഴി വിവിധ ഫാമുകളിലേയ്ക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന മൃഗങ്ങൾ യാത്രാമദ്ധ്യേ ചത്തുപോകുമ്പോള്‍ ലോറിയില്‍ നിന്നും വഴിവക്കിലേയ്ക്ക് എടുത്ത് എറിയുന്നതാണെന്ന് നാട്ടുകാര്‍ അന്ന് ആരോപിച്ചിരുന്നു. ഈപ്രദേശം മുഴുവന്‍ ഇപ്പോള്‍ വേസ്റ്റുകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇവിടങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. രാത്രിയില്‍ രാമപുരം വഴി വേസ്റ്റുമായി പോയ വാഹനത്തെ മറ്റ് സ്ഥലങ്ങളിലെ സി സി ടി വി പരിശോധിച്ച് കണ്ടെത്താവുന്നതാണെന്നും ഇതിനെതിരെ അധികാരികള്‍ കാലങ്ങളായി യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാര്‍ ആരോപിച്ചു.
Also Read » കളരിയാമ്മാക്കൽ പാലം നോക്കുകുത്തി; സമരവുമായി നാട്ടുകാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.