രാമപുരം: കുഞ്ഞച്ചന്‍ ദൈവത്തിന്റെ ചൈതന്യം മറ്റുള്ളവരിലേയ്ക്ക് പ്രസരിപ്പിച്ച വിശുദ്ധ മാതാവായിരുന്നെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസര്‍ ഫാ. ഡോ. ജോസഫ് കടുപ്പില്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവ ചൈതന്യം സ്‌നേഹത്തിന്റെയും ഐക്യത്തിന്റേതുമാണ്. ആ ചൈതന്യത്തെ സമൂഹത്തിന്റെ താഴേക്കടയിലുള്ളവരിലേയ്ക്ക് കുഞ്ഞച്ചന്‍ കൂടുതലായും പ്രസരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9 ന് മൂലമറ്റം ലൂര്‍ദ് മൗണ്ട് ഇടവക വികാരി ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. 10.30 ന് പാലാ രൂപത പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ഛന്റെ കബറിടത്തിലേക്ക് തീര്‍ത്ഥാടനം നടത്തി.
രാമപുരം ഫോറോനാ പള്ളി വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പിതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് കുട്ടിയാങ്കല്‍, വൈസ് പോസ്റ്റുലര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, പിതൃവേദി രൂപത പ്രസിഡന്റ് ജോസഫ് വടക്കേല്‍, മാതൃവേദി രൂപത പ്രസിഡന്റ് സിജി, രൂപത സെക്രട്ടറി മേരിക്കുട്ടി വടക്കുംകര, മേഖല പ്രസിഡന്റ് ബിനു ജോസഫ് മാണിമംഗലം, സെക്രട്ടറി സജി വരളിക്കര, മാതൃവേദി മേഖല പ്രസിഡന്റ് ജെസി ജോസ് എന്നിവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.
Also Read » മാർ ആഗസ്തീനോസ് കോളേജിലെ എം എ എച്ച് ആർ എം വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷനറി ഭവൻ സന്ദർശിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.