കോട്ടയം: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി
ബാബു ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് (എം) മുൻ ഉന്നതാധികാര സമതി അംഗവും, മുൻ എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
2011 - 2015 കാലഘട്ടത്തിൽ ബാബു ജോസഫ് കേരള സംസ്ഥാന ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാനായിരുന്ന സമയത്താണ് കാരുണ്യ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്. 1991ലെ പ്രഥമ ജില്ല കൗൺസിലർ ബാബു ജോസഫ് ജില്ല പഞ്ചായത്ത് വികസനകാര്യ ചെയർമാൻ, ആസൂത്രണ സമിതി അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഇപ്പോൾ ട്രാവൻകോർ സിമന്റ്സ് ലിമിറ്റഡിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു.
Also Read » കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി ഇ എസ് ബിജിമോൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.