പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ; പീഡന വിവരം പുറത്തു പറയാതിരിക്കാൻ രണ്ടു വയസ്സുള്ള സഹോദരന്റെ കഴുത്തിൽ കത്തി വെച്ചും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

Avatar
M R Raju Ramapuram | 04-10-2022

1421-1664865896-img-20221004-112633

അറസ്റ്റിലായ രഞ്ജിത് രജോയാര്‍ (28)

കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അതിഥി തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ നദിയ ജില്ലയില്‍ ബല്ലാവാര ഗ്രാമത്തില്‍ രഞ്ജിത് രജോയാര്‍ (28)
നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പെൺകുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് പെ ൺകുട്ടിയും ഇളയ സഹോദരങ്ങളും തനിച്ചുണ്ടായിരുന്ന നേരം നോക്കി വീട്ടില്‍ വരികയും പെൺകുട്ടിയുടെ എട്ട് വയസ്സുള്ള സഹോദരനെ ജൂസ് വാങ്ങിക്കുവാന്‍ കടയില്‍ പറഞ്ഞയച്ചു. തുടർന്ന് ഇയാള്‍ മുറിയില്‍ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും,
പെൺകുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് പ്രതി കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസ്സുള്ള ഇളയ സഹോദരന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഈ സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരങ്ങളെയെല്ലാം കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടിയെ പിന്നീട് പലതവണ പീഡിപ്പിച്ച് ഗര്‍ഭിണിയാകുകയുമായിരുന്നു. പെൺകുട്ടി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചതിനെ തുടര്‍ന്ന് മാതാവിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. തുടർന്ന് വീട്ടുകാർ കുറവിലങ്ങാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തില്‍ പ്രതി നാടുവിട്ടതായി മനസിലാക്കുകയും ചെയ്തതിനെതുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാളെ വെസ്റ്റ് ബംഗാളില്‍ നിന്നും പിടികൂടുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷന്‍ എസ്എച്ച്ഓ നിര്‍മ്മല്‍ ബോസ്, എഎസ്‌ഐമാരായ സാജു ലാല്‍ കെ എം, വിനോദ് ബി പി, സിപിഓ സിജു എം കെ, ഹോം ഗാര്‍ഡ് സാജു ജോസഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.


Also Read » പോക്സോ കേസിൽ പ്രതി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.


Also Read » പാലാ തെടുപുഴ ഹൈവേയിൽ ചൂരപ്പട്ട വളവിൽ കലുങ്കിലിടിച്ച് കാർ കത്തി; കാറിലുണ്ടായിരുന്ന രണ്ടു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.2504 seconds.