പാലാ: കടപ്പാട്ടൂരിൽ താമസസ്ഥലത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ചു. അടിയേറ്റ് തലച്ചോർ തകർന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിർമ്മാണ തൊഴിലാളി അഭയ് മാലിക് (48) ആണ് മരിച്ചത്.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി പശ്ചിമബംഗാൾ ജയ്പാൽഗുരി സ്വദേശി പ്രദീപ് ബർമനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിൻ മാർഗ്ഗം നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്നാണ് റെയിൽവെ പൊലീസിന്റെ സഹോയത്തോടെ പാലാ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
മരങ്ങാട്ടുപിള്ളിയിൽ താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാട്ടൂരിലുള്ള പ്രദീപ് ബര്‍മന്റെ മുറിയില്‍ വന്നത്. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടിടിച്ച ശേഷം പ്രദീപ് ബര്‍മന്‍ രക്ഷപെടുകയായിരുന്നു.
മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് നല്‍കിയ വിവരമനുസരിച്ച് പാലക്കാട് റെയില്‍വെ പൊലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പൊലീസിന്കൈ മാറുകയായിരുന്നു.
Also Read » പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പക; പെരുമ്പാവൂരിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്കുട്ടി മരിച്ചു
Also Read » ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, ഇന്നും നാളെയും പെരുമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.