കാവുംകണ്ടം മിഷൻലീഗിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം ഒക്ടോബർ രണ്ടിന്

Avatar
M R Raju Ramapuram | 02-10-2022

1408-1664690402-img-20221002-112339

കാവുംകണ്ടം: ദേശീയ വയോജനദിനത്തോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് കാവുകണ്ടം പാരീഷ് ഹാളിൽ വച്ച് വയോജന ദിനാചരണം നടത്തും. യൂണിറ്റ് പ്രസിഡന്റ് ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഫാ. സ്കറിയ വേകത്താനം വയോജന ദിനാചരണം ഉദ്ഘാടനം ചെയ്യും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അനുജ ജോസഫ് വട്ടപ്പാറക്കൽ മുഖ്യപ്രഭാഷണം നടത്തും. സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ജിയാ കുറ്റക്കാവിൽ, ജസ്ന കല്ലാച്ചേരിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും മാളിയേക്കൽ കുഞ്ഞേപ്പ് അന്നക്കുട്ടി ദമ്പതികളെ സമ്മേളനത്തിൽ വച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്യും. തുടർന്ന് സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസിന്റെ വിവിധ കലാപരിപാടികൾ നടക്കും. ആര്യാ പീടികയ്ക്കൽ, ജോസ് തയ്യിൽ, ജോജോ പടിഞ്ഞാറയിൽ, അനു സണ്ണി വാഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും


Also Read » മിഷൻ ലീഗ് കാവുംകണ്ടം ശാഖ ലഹരി വിരുദ്ധ ദിനാചരണം നടത്തി


Also Read » ചെറുപുഷ്പ മിഷൻലീഗ്, എസ്എംവൈഎം സംയുക്തമായി കാവുംകണ്ടം പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2531 seconds.