രാമപുരത്തു വാര്യർ ലൈബ്രറി എഴുപത്തിയഞ്ചാം വർഷത്തിലേയ്ക്ക്

Avatar
വിശ്വൻ രാമപുരം | 01-10-2022

1405-1664646243-fb-img-1664645650829-1664646213189

രാമപുരം: വഞ്ചിപ്പാട്ടിന്റെ മനോഹാരിത മലയാളത്തിന് സമ്മാനിച്ച രാമപുരത്തു വാര്യരുടെ സ്മരണകള്‍ നിറയുന്ന രാമപുരത്തു വാര്യര്‍ മെമ്മോറിയല്‍ ലൈബ്രറി എഴുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു . പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരത്തിന്റെ സാംസ്‌ക്കാരികതയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുവാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. 1948ല്‍ രാമപുരത്ത് വാര്യര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ജനകീയ പങ്കാളിത്തമുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലായി പ്രവര്‍ത്തനം. 25000ല്‍പരം പുസ്തകങ്ങള്‍ ഈഗ്രന്ഥശാലയുടെ ശേഖരത്തിലുണ്ട്. കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ എത്തിക്കുവാന്‍ വിപുലമായ സംവിധാനം ഈ ഗ്രന്ഥ ശാലയ്ക്കുണ്ട്.

ലൈബ്രറിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ ഏഴിന് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് നടക്കും .രാവിലെ 10ന് വഞ്ചിപ്പാട്ട് മത്സരം നടക്കും. എച്ച്.എസ്.എസ്.ഹൈസ്‌ക്കൂള്‍, യു,പി.,എല്‍.പി. വിഭാഗങ്ങളിലായാണ് മത്സരം. സാഹിത്യരംഗത്ത് വിവിധ പുരസ്‌ക്കാരങ്ങള്‍ നേടിയ എന്‍ ജയകുമാര്‍,അനഘ ജോ. കോലത്ത് എന്നിവരുള്‍പ്പടെയുളള പ്രതിഭകളെ ആദരിക്കും.വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എസ്.മാധവന്‍, കെ.എസ്.മാധവന്‍, നാരായണന്‍ കാരനാട്ട്, കെ.ആര്‍.പ്രഭാകരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.61 MB / This page was generated in 0.2151 seconds.