പാലാ: ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ പാലായുടെ ആഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ ഹോമിയോ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി.
പാലാ മുൻസിപ്പൽ ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു. പാലാ ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സാജു ചെറിയാൻ, ആർ എം ഒ ഡോ. ഹേമ ജി നായർ, മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് എന്നിവർ സംസാരിച്ചു.
തുടർന്ന് കൺസൾറ്റേഷനും വയോജനരോഗ്യ സംരക്ഷണം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തിൽ ഡോ. അശ്വതി ബി നായർ, ഫിസിയോതെറാപ്പിയിൽ നേമ അലി എന്നിവർ ബോധവത്കരണ ക്ലാസ്സും നടത്തി.
Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.
Also Read » മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.