പാലാ: കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷനും പാലാ രൂപത ജാഗ്രതാ സമിതിയും ചേർന്ന് ലഹരിക്കെതിരെ രംഗത്തെത്തുന്നു. രൂപതയിലുടനീളം ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇടവക, ഫൊറോന, രൂപത തലങ്ങളിൽ ജാഗ്രത സമിതി ഉടൻ രൂപീകരിക്കും. ലഹരി വിൽപനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ഉടൻ അധികൃതർക്ക് കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയുമാണ് ലക്ഷ്യം.
സെപ്തംബർ 30 ഉച്ചകഴിഞ്ഞ് 2.30 ന് ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ സെമിനാറും കർമ്മ പദ്ധതികളുടെ ആവിഷ്ക്കരണവും നടത്തും. 1500 ആളുകൾ പങ്കെടുക്കുന്ന സമ്മേളനം സിനഡൽ കമ്മീഷൻ ഫോർ ഫാമിലി ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനും ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി കെ ജയരാജ് ക്ലാസ്സ് നയിക്കും.
പാലാ രൂപത പ്രൊട്ടോസിഞ്ചല്ലൂസ് മോൺ. ജോസഫ് തടത്തിൽ, സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ, രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ തുടങ്ങിയവർ പങ്കെടുക്കും. സമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും ഏറിവരികയാണ്.
മുതിർന്നവരുടെയും യുവജനങ്ങളുടെയും തലങ്ങളിൽ മാത്രമല്ല, തിരിച്ചറിവും പ്രായപൂർത്തിയുമെത്താത്ത കൗമാരക്കാരും ആൺ-പെൺ വ്യത്യാ സമില്ലാതെ ലഹരിക്കെണിയിൽപ്പെട്ട് നശിക്കുകയാണ്. സർക്കാരും സംസ്ഥാനത്തെ മറ്റെല്ലാ സംവിധാനങ്ങളും ലഹരി പ്രതിരോധ രക്ഷാപ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കണം. ഇതു സംബന്ധിച്ച കർമപദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലൂസ് മോൺ. ജോസഫ് തടത്തിൽ, ഫാ. ജേക്കബ് വെള്ളമ രുതുങ്കൽ, ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ ആവശ്യപ്പെട്ടു.
Also Read » കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം; ഒരാൾ നിരീക്ഷണത്തിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.