കൽക്കട്ട സ്വദേശി കഞ്ചാവുമായി പിടിയിൽ; ഇയാളിൽ നിന്ന് കഞ്ചാവ് പൊതികളും വലിക്കുവാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു.

Avatar
M R Raju Ramapuram | 29-09-2022

1385-1664439550-img-20220929-122434

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബംഗാൾ സ്വദേശി ടിപ്പുവിനെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ പി വർമ്മദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500
രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ എക്സൈസ് വകുപ്പ് നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരുന്നു. കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്ക്വാഡുകളായി തിരിഞ്ഞ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് ഇയാൾ താമസിച്ച വാടക വീട്ടിൽനിന്നും പിടികൂടുകയായിരുന്നു.

പരിശോധനയിൽ ഇയാളോടൊപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളികൾ എല്ലാവരും കഞ്ചാവിന് അടിമകളാണെന്ന് എക്സൈസിന് ബോധ്യമായിട്ടുണ്ട്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ കെ ആർ ബിനോദ്, അനു വി ഗോപിനാഥ് എക്സൈസ് ഇന്റലിജെൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മേഘനാഥൻ പി എ സിവിൽ എക്സൈസ് ഓഫീസർമാരായ ദീപേഷ് എ എസ്, വേണുഗോപാൽ കെ ബാബു, അമൽഷ മാഹിൻകുട്ടി എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവരും പങ്കെടുത്തു.


Also Read » നഗരപ്രദേശത്ത് ജലവിതരണം സുഗമമാക്കുന്നതിന് 5.26 കോടി അനുവദിച്ചു; ഉടൻ ടെൻഡർ നടത്തും; അമൃത് -2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ എന്ന പേരിലുള്ള ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിയ്ക്ക്.


Also Read » കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പൊലീസിന്റെ പിടിയിൽ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2641 seconds.