രാമപുരം : രാമപുരം ഗ്രാമപഞ്ചായത്ത് മരങ്ങാട് ഭാഗത്ത് രാമപുരം -ഐകൊമ്പ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ചെറിയ മഴ പെയ്യുമ്പോൾ തന്നെ ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തിൻറെ ഇരുവശങ്ങളിലും വലിയ വളവുകളുള്ള ഈ സ്ഥലത് വെള്ളക്കെട്ട് മൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത് .
BMTC നിലവാരത്തിൽ റോഡ് ടാർ ചെയ്തതിലെ അപാകത മൂലമുള്ള പ്രശ്നം ഉടൻ പരിഹരിക്കുമെന്നും, റോഡിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടി തെളികുമെന്നും സ്ഥലം സന്ദർശിച്ച എക്സിക്യൂട്ടീവ് എഞ്ചിനിയർ പഞ്ചായത്ത് മെമ്പർ റോബി ഊടുപുഴയിലിനെ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ റോബി ഊടുപുഴയിൽ പൊതുമരാമത് മന്ത്രി മുഹമ്മദ് റിയാസിനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്. പത്ര മാധ്യമങ്ങൾ വെള്ളക്കെട്ട് മൂലം അപകടം ഉണ്ടാകുന്നത് ചൂണ്ടി കാട്ടി വാർത്ത നല്കിയിരുന്നു.
Also Read » മരങ്ങാട് സർവോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.