പാലാ: സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച 100000 രൂപ മോഷ്ടാവ് തട്ടിയെടുത്തു. പൈക എസ് ബി ഐ ബാങ്കിൽ നിന്നും പണമെടുത്ത് മടങ്ങിയ കർഷകന്റെ പണമാണ് മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ബാങ്കിൽ നിന്നും ഇറങ്ങി ടെലിഫോൺ ബില്ലടയ്‌ക്കാൻ ബി എസ് എൻ എൽ ആഫീസിൽ കയറിയ സമയത്താണ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപാ മോഷണം പോയത്.
പൈകയിൽ റബ്ബർ നേഴ്‌സറി നടത്തുന്ന ബെന്നി ഗണപതിപ്ലാക്കലിന്റേതാണ് തുക. ബിസിനസ് ആവശ്യങ്ങൾക്കായി നാലുലക്ഷം രൂപാ ബാങ്കിൽ നിന്നും എടുക്കാനായി വന്ന ബെന്നി, പണം കൊണ്ടുപോകാൻ ബാഗും കരുതിയിരുന്നു. എന്നാൽ ബാങ്കിൽ നിന്നും അഞ്ഞൂറിന്റെ നോട്ടുകളായി മൂന്നുലക്ഷം രൂപാ നൽകുകയും, ബാക്കി ഒരു ലക്ഷത്തിന്റെ 200 രൂപാ നോട്ടുകളുമാണ് നൽകിയത്.
ബാഗ് നിറഞ്ഞതിനാൽ 200ന്റെ ഒരു ലക്ഷം വരുന്ന നോട്ടുകൾ കടലാസ്സിൽ പൊതിഞ്ഞെടുത്തു. ബാങ്ക് മാനേജരും കൂടിയാണ് പൊതിഞ്ഞു കൊടുത്തത്. ഇത് സ്‌കൂട്ടറിൽ വയ്ക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്തുള്ള ടെലിഫോൺ എക്സ്ചേഞ്ചിൽ കയറി ഫോൺ ബില്ലടയ്ക്കുന്ന സമയത്ത് സ്‌കൂട്ടറിൽ വച്ച പണം മോഷ്ടാവ് കവരുകയായിരുന്നു.
ബാങ്ക് മുതൽ മോഷ്ടാവ് ബെന്നിയെ പിന്തുടർന്നു എന്നാണു പ്രാഥമിക നിഗമനം. സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങളിൽ ബൈക്കിൽ വന്ന ആളാണ് മോഷണം നടത്തിയതെന്ന് മനസിലായെങ്കിലും മുഖം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read » 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.