കമ്പനികളുടെ പെതുനന്മാ ഫണ്ട് (സി എസ് ആർ) സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുവാൻ നിർദ്ദേശം നൽകും: ജോസ് കെ മാണി എം പി

Avatar
M R Raju Ramapuram | 25-09-2022

മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ1000 ൽപ്പരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

1362-1664088899-img-20220925-120653

നെസലേ ഇൻഡ്യയുടെ സഹകരണത്തോടെ ജെ സി ഐയും കെ എം മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു.

മൂന്നിലവ്: വൻകിട കമ്പനികളുടെ പെതുനന്മാ ഫണ്ട് (സി എസ് ആർ) വിഹിതം കൂടുതൽ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുവാൻ നിർദേശം നൽകുമെന്ന് കമ്പനി കാര്യങ്ങളുടെ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി പറഞ്ഞു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


അടിസ്ഥാന സൗകര്യ വികസനത്തിനായി കമ്പനി സി എസ് ആർ ഫണ്ടുവിനിയോഗം ലഭ്യമാക്കുവാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നെസ്‌ലെയുടെ സഹകരണത്തോടെ ജെ സി ഐയും കെ എം മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ് മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട 1000 ൽപ്പരം കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

1362-1664088847-img-20220925-120623

തോമസ് ചാഴികാടൻ എം പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യു , നെസ്‌ലെ ഇന്ത്യ റിജിയണൽ മാനേജർ ജോയി സ്കറിയ, ജെ സി ഐ സോണൽ പ്രസിഡണ്ട് ബിനു ജോർജ്, അഡ്വ. ബിജു ഇളംതുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്ഥലങ്ങളിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിന് ടിറ്റോ തെക്കേൽ, മനേഷ് കല്ലറക്കൽ, സണ്ണി വടക്കേമുളഞ്ഞനാൽ, ജെറ്റോ ജോസഫ്, ടൈറ്റസ് പുന്നപ്ലാക്കൻ, അജിത് പെമ്പളകുന്നേൽ, ജോയി അമ്മിയാനിക്കൽ, സലീം യാക്കിരി, ജോണി ആലാനി, ബിജു മഴുവഞ്ചേരിയിൽ എന്നിവർ നേത്യത്വം നൽകി.


Also Read » കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം; ഒരാൾ നിരീക്ഷണത്തിൽ


Also Read » സുദീർഘമായ പ്രവാസത്തിനുശേഷം തിരിച്ചെത്തുന്ന മലയാളികൾക്ക് വേണ്ട പരിഗണനയും സംരക്ഷണവും ഒരുക്കുവാൻ മലയാളി സമൂഹം ബാധ്യസ്ഥരാണൂ - ജോസ് കെ മാണി എംപി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / ⏱️ 0.0315 seconds.