കാവുംകണ്ടം: ചെറുപുഷ്പ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ നാലും അതിൽ കൂടുതലും മക്കളുള്ള മാതാപിതാക്കളെ അഭിനന്ദിച്ചുകൊണ്ട് ആദരവ് - 2022 എന്ന പരിപാടി നടത്തുന്നു. സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 12.15 ന് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്. ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിക്കും.
ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ അമുഖപ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. ഡിനിൽ - ബീന പാതിരിയിൽ, ബിജു - ഷൈജി കോഴിക്കോട്ട്, സിജു - മഞ്ജു കോഴിക്കോട്ട് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ഉപഹാരം സമ്മാനിക്കുന്നതാണ്.
മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ച് ശാഖാ ഡയറക്ടർ ഫാ. സ്കറിയ വേകത്താനത്തെ ചടങ്ങിൽ ആദരിക്കും. ആര്യ പീടികയ്ക്കൽ ആശംസകളർപ്പിച്ചു പ്രസംഗിക്കും. ജോഹൻ വലിയപറമ്പിൽ, ജിയാ കൂറ്റക്കാവിൽ, ജെസ്‌ന കല്ലാച്ചേരിൽ, എവ്-ലിൻ കല്ലാനിക്കുന്നേൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Also Read » കോളേജ് ടൂർ ബസിൽ 50 കുപ്പി ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.