തിരുവനന്തപുരം: പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കൾ താഴെപ്പറയുന്ന കാര്യ ങ്ങൾ 2022 സെപ്റ്റംബർ 30നകം ഓൺലൈനായി പൂർത്തീകരിക്കേണ്ടതാണ്. സമയ പരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
1. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ
നിങ്ങൾ ചെയ്യേണ്ടത്
എയിംസ് ( » www.aims.kerala.gov.in) പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്ത് ReLIS പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി കൃഷിഭവനിലേക്ക് സമർപ്പിക്കേണ്ടതാണ്.
ഗുണഭോക്താക്കൾ അക്ഷയ/ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ സമീപത്തുള്ള കൃഷിഭവൻ വഴിയോ അല്ലെങ്കിൽ സ്വന്തമായോ മേൽപ്പറഞ്ഞ നടപടികൾ പൂർത്തീക രിക്കാവുന്നതാണ്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ നിലവിൽ റവന്യൂ വകുപ്പി ന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടലിൽ( ReLIS) ചേർത്തിട്ടില്ലാത്ത കർഷകർ ആയത് ഉൾപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ട താണ്.
2. e-KYC പൂർത്തീകരിക്കൽ
നിങ്ങൾ ചെയ്യേണ്ടത്
• പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾ e-KYC പൂർത്തീകരിക്കുന്നതിന് » www.pmkisan.gov.in പോർട്ടലിൽ ഫാർമേഴ്സ് കോർണർ മെനുവിൽ e-KYC ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക.
• കർഷകരുടെ മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. നൽകി e-KYC നടപടികൾ പൂർ ത്തിയാക്കാം. ആധാർ നമ്പറിൽ ലഭ്യമായിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് ഒ.ടി. പി. ലഭ്യമാകുന്നത്.
e-KYC കർഷകർക്ക് നേരിട്ട് pm-kisan പോർട്ടൽ വഴിയോ, അക്ഷയ/ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ /സമീപത്തുള്ള കൃഷിഭവൻ വഴിയോ പൂർത്തീകരിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്കായി
കാർഷിക വിവര സങ്കേതം ടോൾഫ്രീ നമ്പർ പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്ക് നമ്പർ & , എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ
ബന്ധപ്പെടുക.
Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം
Also Read » പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങൾ കുറഞ്ഞു; എഐ ക്യാമറ വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.