കൊണ്ടാട്: കീരിപ്പാട്ട് കുടുംബ സർപ്പക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം പൂജ സമുചിതമായി ആചരിക്കുന്നതാണ്. കൂടാതെ ക്ഷേത്ര പുനരുദ്ധാരണ കർമ്മങ്ങൾക്കുള്ള ആരംഭം കുറിക്കലും അന്നേ ദിവസം നടക്കും.
22-9-2022 (1198 കന്നി 6) വ്യാഴാഴ്ചയാണ് ആയില്യം പൂജ. അന്നേ ദിവസം പരദേവതയായ സർപ്പദൈവങ്ങൾക്ക് നൂറും പാലും കൊടുക്കുന്നതും താന്ത്രികവിധിപ്രകാരമുള്ള പൂജാകർമ്മങ്ങൾ നടത്തുന്നതുമാണ്.
കന്നി മാസത്തിലെ ആയില്യം നാളില്‍ സര്‍പ്പാരാധന നടത്തിയാല്‍, സര്‍പ്പപ്രീതി വരുത്തിയാല്‍ സന്താനസൗഖ്യം, കുടുംബത്തിന് ഐശ്വര്യം, രോഗാരിഷ്ടതകളില്‍ നിന്നും മോചനം, ആഗ്രഹ സിദ്ധി തുടങ്ങിയ ഫലങ്ങള്‍ പറയുന്നുണ്ട്.
സർപ്പദൈവങ്ങളുടെ ആസ്ഥാനമായ കീരിപ്പാട്ട് കുടുംബക്ഷേത്രത്തിൽ അന്ന് രാവിലെ 6.00ന് ഗണപതിഹോമം. 7.30 ന് സർപ്പദൈവങ്ങൾക്കും ദേവീചൈതന്യത്തിനും കലശവും തളിച്ചുകൊടയും. 10.30 മുതൽ നിവേദ്യം, ഉച്ചപൂജ. 12.30 മുതൽ പ്രസാദം ഊട്ട്.
തുടർന്ന് ഹയർ സെക്കന്ററി, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടിയ കീരിപ്പാട്ട് കുടുംബയോഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകും.
കൂടാതെ വൈദ്യശാസ്ത്രത്തിൽ ഡിഗ്രി കരസ്ഥമാക്കിയവരേയും അന്നേ ദിവസം ആദരിക്കും. വൈകുന്നേരം 6.00 ന് നടക്കുന്ന ദീപാരാധനയോടുകൂടി അന്നത്തെ പൂജാ കർമ്മങ്ങൾ അവസാനിക്കും.
Also Read » മലയാള ചിത്രം "ഒരുവട്ടം കൂടി" സെപ്റ്റംബർ 22ന് തീയേറ്ററുകളിൽ പ്രാർശനത്തിനെത്തും
Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.